മലപ്പുറം: വിദേശജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് പണം തട്ടിയ പ്രതി പോലീസ് പിടിയിൽ. കടുങ്ങാത്തുകുണ്ട് അറഫ ട്രാവല്‍സ് ഉടമ ഒഴൂര്‍ ഓമച്ചപ്പുഴ കാമ്പത്ത് നിസാറാണ് (34) പിടിയിലായത്. വിദേശരാജ്യങ്ങളില്‍ നല്ല പിടിപാടുണ്ടെന്നും അതുവഴി നല്ല ശമ്പളമുള്ള ജോലി ശരിയാക്കിത്തരാമെന്നും വാഗ്ദാനം നൽകിയാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.
Also Read:നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം : ഒരാൾക്ക് ഗുരുതര പരിക്ക്
ദിനിൽ എന്ന യുവാവ് കൽപ്പകഞ്ചേരി പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതോടെയാണ് നിസാറിന്റെ കള്ളങ്ങൾ പുറം ലോകമറിയുന്നത്. ഷാര്‍ജയിലെ ഫുഡ് പാര്‍ക്കില്‍ ജോലി ശരിയാക്കിത്തരാം എന്ന് പറഞ്ഞ് 50,000 രൂപയാണ് ഇയാളില്‍നിന്ന് നിസാര്‍ വാങ്ങിയത്. പ്രതിക്കെതിരെ സമാനമായ 14 പരാതികളാണ് കല്പകഞ്ചേരി സ്റ്റേഷനില്‍ ഇതുവരേയ്ക്കും ലഭിച്ചിട്ടുള്ളത്.
പ്രശ്നം ഗുരുതരമായതോടെ ട്രാവൽ അടച്ച് പൂട്ടി നാട്ടിൽ നിന്ന് മുങ്ങിയ നിസാറിനെ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് പിടികൂടിയത്. ഇയാൾ തിരൂരങ്ങാടി കൊളപ്പുറത്ത് വാടക ക്വാര്‍ട്ടേഴ്സില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു.
Post Your Comments