Latest NewsNewsLife Style

വയറിലെ സ്‌ട്രെച്ച് മാര്‍ക്കുകള്‍….

 

 

ഗര്‍ഭിണികളില്‍ സ്ഥിരമായി കാണപ്പെടുന്ന ഒന്നാണ് വയറ്റില്‍ വരുന്ന സ്‌ട്രെച്ച് മാര്‍ക്കുകള്‍. ഇത് കണ്ട് ഭയപ്പെടുന്നവരുടെ എണ്ണവും കുറവല്ല.

എന്നാല്‍, ഇത്തരം പാടുകള്‍ കണ്ട് ഭയക്കേണ്ടതില്ലെന്ന് വിദഗ്ധര്‍ പറയുന്നു. ചുവപ്പ് നിറത്തിലും വെള്ള നിറത്തിലുമാണ് സാധാരണ സ്‌ട്രെച്ച് മാര്‍ക്കുകള്‍ കാണപ്പെടുന്നത്. ഇതിന് ചിലപ്പോള്‍ നിറവ്യത്യാസവും ഉണ്ടാകാറുണ്ട്. ചര്‍മ്മത്തില്‍ സ്‌ട്രെച്ച് മാര്‍ക്ക് ഭാവിയില്‍ ഉണ്ടാകും എന്നതിന്റെ ലക്ഷണമാണ് ചുവന്ന നിറം പാടുകളില്‍ വരുന്നത്. വെളുത്ത നിറത്തിലുളള പാടുകള്‍ ഗര്‍ഭിണി ആകുന്നതിന് മുന്‍പ് വേണമെങ്കിലും ഉണ്ടായെന്ന് വരാം. ഇത് ശരീരത്തിന് വലുപ്പ വ്യത്യാസം ഉണ്ടാകുമ്പോഴാണ് സാധാരണയായി ഉണ്ടാകുന്നത്. ഇത് ശരീരത്തിലുണ്ടായാല്‍ മാറാന്‍ നാളുകള്‍ എടുക്കും.

ചികിത്സിച്ചാല്‍ മാറാവുന്ന കാര്യമാണ് സ്‌ട്രെച്ച് മാര്‍ക്കുകള്‍. എന്നാല്‍, ഇന്ന് അത് ചെലവേറിയതാണ്. സ്‌ട്രെച്ച് മാര്‍ക്കുകള്‍ തൊലിപ്പുറത്ത് വളരെ വലുപ്പത്തില്‍ വരുന്ന സാഹചര്യങ്ങളില്‍ ചിലര്‍ സര്‍ജറി വഴിയും ഇത് മാറ്റാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍, അധികം ആളുകള്‍ ഇത് ചെയ്യാന്‍ ധൈര്യപ്പെടുന്നില്ലെന്നാണ് സത്യം.

സ്​ട്രെച്ച്​ മാർക്കുകൾ ഗർഭിണികളിൽ മാത്രം ഉണ്ടാകുന്നവയല്ല. ശരീരം പെട്ടെന്ന്​ തടിക്കുകയോ ചുരുങ്ങുകയോ ചെയ്യുമ്പോൾ ഉണ്ടാകുന്ന ഒരുതരം പാടുകളാണ്​ സ്​ട്രെച്ച്​ മാർക്കുകൾ. ഇത്​ സ്​ത്രീകൾക്കോ പുരുഷൻമാർക്കോ ആർക്കും ഉണ്ടാകാവുന്നതാണ്​. വയറ്​, തുടകൾ, ഇടുപ്പ്​, സ്തനങ്ങൾ, നിതംബം എന്നിവിടങ്ങളിലെല്ലാം സ്​ട്രെച്ച്​​ മാർക്കുകൾ കാണാറുണ്ട്​. ശരീരത്തിന്​ രൂപം നൽകുന്ന സ്​ട്രക്​ചറൽ പ്രോട്ടീനുകളായ കൊളാജൻ, ഇലാസ്​റ്റിൻ എന്നവയിലുണ്ടാകുന്ന മാറ്റമാണ്​ ഈ അടയാളങ്ങൾക്ക്​ വഴിവെക്കുന്നത്​.

എല്ലാവരിലും ഈ അടയാളങ്ങൾ കാണപ്പെടാറില്ല. ഹോർമോണി​​ന്റെ ഏറ്റക്കുറച്ചിലുകളാണ്​ ഇതിൽ, പങ്കുവഹിക്കുന്നത്​. അടുത്ത ബന്ധുക്കൾക്ക്​ സ്​ട്രെച്ച്​ മാർക്കുകളുണ്ടെങ്കിൽ നിങ്ങൾക്കും അതിന്​ സാധ്യതയുണ്ട്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button