Latest NewsNewsIndia

ഗ്യാന്‍വാപി മസ്ജിദ് കമ്മിറ്റിയുടെ വാദങ്ങള്‍ പൊള്ളയാണെന്ന് തെളിഞ്ഞു, മസ്ജിദിനുള്ളില്‍ ഹനുമാന്‍ സ്വാമിയുടെ വിഗ്രഹം

ലക്നൗ: ഗ്യാന്‍വാപി മസ്ജിദ് കമ്മിറ്റിയുടെ വാദങ്ങള്‍ പൊള്ളയാണെന്ന് തെളിഞ്ഞു. ഗ്യാന്‍വാപിയുടെ 154 വര്‍ഷം പഴക്കമുള്ള ചിത്രത്തില്‍ നിന്നാണ്, ഗ്യാന്‍വാപി മസ്ജിദ്, മുമ്പ് ക്ഷേത്രമായിരുന്നു എന്നതിന് തെളിവ് ലഭിച്ചിരിക്കുന്നത്. 1868 ല്‍ ബ്രിട്ടീഷ് ഫോട്ടോഗ്രാഫറായ സാമുവല്‍ ബോണ്‍ എടുത്തതാണ് ചിത്രം. ഗ്യാന്‍വാപി മസ്ജിദിനുള്ളിലെ ഭിത്തിയില്‍ ഹനുമാന്‍ സ്വാമിയുടെ വിഗ്രഹവും സമീപത്തെ തൂണുകളില്‍ നിരവധി മണികളും ഹിന്ദു ആരാധനാ അടയാളങ്ങളും വ്യക്തമായി കാണാന്‍ സാധിക്കുന്നു.

Read Also: യൂണിഫോം സര്‍വീസുകളില്‍ സ്ത്രീ പ്രാതിനിധ്യം വർദ്ധിപ്പിക്കും: പിണറായി വിജയന്‍

പരമശിവന്റെ പതിനൊന്നാമത്തെ രുദ്രാവതാരമായ ഹനുമാന്‍ സ്വാമിയുടെ സാന്നിധ്യവും കൈലാസനാഥന്റെ പ്രധാന സേവകനായ നന്ദിയുടെ സാന്നിധ്യവും ക്ഷേത്ര പരിസരമായിരുന്നു എന്നതിന്റെ വ്യക്തമായ തെളിവുകളാണ്. ഒരു ദേശീയ മാധ്യമമാണ് നിര്‍ണായകമായ ഈ ചിത്രം പുറത്ത് വിട്ടത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button