Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNewsIndia

ഈ മെസേജുകൾ നിങ്ങൾക്ക് കിട്ടിയോ?, സൂക്ഷിക്കുക: മുന്നറിയിപ്പുമായി എസ്ബിഐ

ഡൽഹി: ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. വ്യാജ സന്ദേശങ്ങളിലൂടെ ഉപഭോക്താക്കളുടെ അക്കൗണ്ടിലെ പണവും വ്യക്തിഗത വിവരങ്ങളും തട്ടിപ്പുകാര്‍ ചോര്‍ത്തിയെടുക്കാന്‍ ശ്രമം നടത്തുന്നുണ്ടന്ന് പ്രസ് ഇൻഫർമേഷൻ ബ്യുറോ (പിഐബി) പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്തതായി അറിയിക്കുന്ന സന്ദേശം ശ്രദ്ധിക്കണമെന്നും എസ്ബിഐ ഉപയോക്താക്കളോട് പിഐബി അറിയിച്ചു.

ഇത്തരം മെസേജുകൾ തട്ടിപ്പുകാര്‍, എസ്എംഎസ് വഴിയാണ് അയയ്ക്കുന്നത്. അത്തരം സന്ദേശങ്ങളോടും ഫോണ്‍ കോളുകളോടും പ്രതികരിക്കരുതെന്നും ഈ സന്ദേശങ്ങളില്‍ ലഭിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും ഏജന്‍സി എസ്ബിഐ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചാല്‍ ഉപഭോക്താക്കള്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും ഏജന്‍സി വ്യക്തമാക്കിയിട്ടുണ്ട്.

ഭരണം ഹിറ്റ്‌ലറെക്കാളും മുസ്സോളിനിയെക്കാളും മോശം: ബിജെപിയ്ക്കെതിരെ രൂക്ഷവിമർശനവുമായി മമത

സ്വകാര്യ വിവരങ്ങളോ ബാങ്കിംഗ് വിവരങ്ങളോ ചോദിക്കുന്ന ഇമെയിലുകള്‍/എസ്എംഎസ് എന്നിവയോട് പ്രതികരിക്കരുതെന്ന് മുന്നറിയിപ്പിൽ പറയുന്നു. അത്തരത്തിലുള്ള എന്തെങ്കിലും സന്ദേശം ലഭിക്കുകയാണെങ്കില്‍, ആ നമ്പര്‍ ഉടന്‍ തന്നെ http://report.phishing @sbi.co.in എന്ന വിലാസത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം.

പിഐബി മുന്നറിയിപ്പ് അനുസരിച്ച്, ‘Dear A/c holder SBI BANK documents has expired A/c will be blocked Now Click https://sbikvs.II Update by Net Banking.’എന്ന സന്ദേശമാണ് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നത്. ഇപ്പോള്‍ അത്തരം സന്ദേശങ്ങള്‍ വ്യാജമാണോ അല്ലയോ എന്ന് കണ്ടെത്താനും വഴികളുണ്ട്. ഔദ്യോഗികമായി പരിശോധിച്ചുറപ്പിച്ച നമ്പറുകളിലൂടെയാണ് ബാങ്കുകള്‍ എപ്പോഴും ആശയവിനിമയങ്ങള്‍ നടത്തുന്നത്. രണ്ടാമതായി, നിങ്ങളുടെ വ്യക്തിഗത അല്ലെങ്കില്‍ അക്കൗണ്ട് വിശദാംശങ്ങള്‍ നല്‍കാന്‍ ബാങ്ക് ഒരിക്കലും നിങ്ങളോട് ആവശ്യപ്പെടില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button