ടോക്കിയോ: ചൈന തായ്‌വാൻ ആക്രമിച്ചാൽ യുഎസ് നോക്കിനിൽക്കില്ലെന്ന് പ്രസിഡണ്ട് ജോ ബൈഡൻ. സൈനിക ബലം ഉപയോഗിക്കേണ്ടി വന്നാൽ അത് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ടോക്കിയോവിൽ വച്ച്, ചൈന ആക്രമിച്ചു കഴിഞ്ഞാൽ തായ്‌വാനെ സംരക്ഷിക്കാൻ അമേരിക്ക മുൻകൈയെടുക്കുമോ എന്ന ചോദ്യത്തിന് ‘ഉവ്വ്’ എന്നാണ് ബൈഡൻ മറുപടി പറഞ്ഞത്. റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ തായ്‌വാൻ കയ്യേറാൻ ചൈന ശ്രമിച്ചാൽ, അത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് അദ്ദേഹത്തിന്റെ വാക്കുകൾ സൂചിപ്പിക്കുന്നു.
‘അത് ഞങ്ങൾ ഏറ്റെടുത്ത ചുമതലയാണ്. ഏകീകൃത ചൈന പോളിസി ഞങ്ങൾ അംഗീകരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ ഉടമ്പടികളും ഞങ്ങൾ അംഗീകരിക്കുന്നു. പക്ഷേ, ഒരിക്കലും ഒരു കാരണവശാലും ബലം പ്രയോഗിച്ച് അത് നടപ്പിലാക്കാൻ അനുവദിക്കില്ല’ ജോ ബൈഡൻ വ്യക്തമാക്കി.
Post Your Comments