ഗുവാഹത്തി: ആസമിൽ പോലീസ് സ്റ്റേഷൻ ആക്രമിച്ച പ്രതികളുടെ വീടുകൾ ഇടിച്ചു നിരത്തി പോലീസും ഭരണകൂടവും. കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്ന മീൻ വിൽപ്പനക്കാരൻ മരണപ്പെട്ടിരുന്നു. ഇതേതുടർന്ന്, പ്രതിഷേധക്കാർ പോലീസ് സ്റ്റേഷൻ കത്തിക്കുകയായിരുന്നു. നാഗോണിലെ ബതദ്രവ പോലീസ് സ്റ്റേഷനിലാണ് ആക്രമണമുണ്ടായത്.
സഫിഖുൾ ഇസ്ലാം എന്നയാളാണ് മരണപ്പെട്ടത്. കേസിൽ പ്രതികളായ ഏഴു പേരുടെ വീടുകളാണ് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരത്തിയത്. വീടുകൾ ഇടിച്ചു നിരത്തിയതിന്റെ കാരണം പോലീസും ഭരണകൂടവും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.
പോലീസ് സ്റ്റേഷൻ ആക്രമിച്ച സംഭവത്തിൽ 17 പ്രതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിൽ 14 പേർ സ്ത്രീകളും 3 പേർ പുരുഷന്മാരുമാണ്. ബാക്കിയുള്ളവർക്ക് വേണ്ടി അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. അക്രമികൾ സ്റ്റേഷൻ ആക്രമിക്കുന്നതിന്റെയും പോലീസുകാരെ മർദിക്കുന്നതിന്റെയും ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
Post Your Comments