കൊളസ്ട്രോള്‍ ഇന്നത്തെ കാലഘട്ടത്തില്‍ വലിയ വില്ലനായി മാറിക്കൊണ്ടിരിക്കുകയാണ്. ശരീരത്തിന്റെ ഓരോ മുക്കിലും മൂലയിലും കൊളസ്ട്രോള്‍ സ്ഥാനമുറപ്പിച്ചു കൊണ്ടിരിക്കുന്നു. പലപ്പോഴും കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള വഴികള്‍ നോക്കി ഒരിക്കലും ഇതിനെ കുറയ്ക്കാനാവാത്ത അവസ്ഥയിലേക്ക് എത്തുകയാണ് ചെയ്യാറ്.
കൊളസ്ട്രോളിനെ കുറയ്ക്കാനും പ്രമേഹത്തെ വരുതിക്ക് നിര്‍ത്താനും കഴിയുന്ന ഒന്നാണ് പേരയുടെ ഇല. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും പേരയില കാര്യമായ പങ്ക് വഹിക്കുന്നു. പേരയില അരച്ച് നെറ്റിയിലിടുന്നത് പനി കുറയുന്നതിന് സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമാക്കി പ്രമേഹം നിയന്ത്രിക്കുന്നതിനും പേരയില സഹായിക്കുന്നു.
കൊളസ്ട്രോളിനെ പ്രതിരോധിക്കുന്നതിനും പേരയില സഹായിക്കുന്നു. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറച്ച് മറ്റ് ആരോഗ്യ പ്രശ്നങ്ങളെ തടയുന്നു. പേരയിലയുടെ ജ്യൂസ് കഴിച്ചാല്‍ ഇത് പ്രമേഹത്തിന്റെ എല്ലാ ലക്ഷണങ്ങളേയും പ്രതിരോധിക്കുന്നു. മാത്രമല്ല, ഇത് രക്തത്തിലെ കൊളസ്ട്രോളിന്റെ അളവിനേയും പ്രതിരോധിക്കുന്നു.
യാതൊരു വിധ പാര്‍ശ്വഫലങ്ങളുമില്ലാത്തതാണ് പേരയില. പ്രമേഹത്തിന് മരുന്ന് കഴിയ്ക്കുന്നതിനേക്കാള്‍ എത്രയോ ഇരട്ടി സുരക്ഷിതവും ഗുണങ്ങളും അടങ്ങുന്നതാണ് പേരയില. പേരയില കഴുകി വൃത്തിയാക്കി രണ്ട് കപ്പ് വെള്ളത്തില്‍ ചൂടാക്കുക. തണുത്തതിനു ശേഷം ഉപയോഗിക്കാം. ദിവസവും ഭക്ഷണത്തിനു മുന്‍പ് ഈ വെള്ളം കുടിയ്ക്കുന്നതാണ് എന്തുകൊണ്ടും ഉത്തമം.
Post Your Comments