കോട്ടയം: വിദ്വേഷ പ്രസംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ, പിസി ജോർജ് ഒളിവിൽ പോയതായി വാർത്തകൾ വന്നിരുന്നു. എന്നാൽ, അദ്ദേഹം ഒളിവിൽ പോയതല്ലെന്ന് വ്യക്തമാക്കി മകൻ ഷോൺ ജോർജ് രംഗത്ത് വന്നു. പിണറായി വിജയൻ്റെ പ്രീണന അറസ്റ്റിന്, പിസി ജോർജ് നിന്നുകൊടുക്കില്ലെന്നും അദ്ദേഹം തിരുവനന്തപുരത്തുണ്ടെന്നും ഷോൺ ജോർജ് വ്യക്തമാക്കി.
‘പിസി ജോർജ് തിരുവനന്തപുരത്തുണ്ട്. പിണറായിയുടെ പൊലീസിന് നിന്നുകൊടുക്കേണ്ട കാര്യമുണ്ടോ? ഞങ്ങൾ നിയമപരമായാണ് മുന്നോട്ട് പോകുന്നത്. അറസ്റ്റ് ചെയ്യില്ലെന്ന് കമ്മീഷണർ പത്രസമ്മേളനത്തിൽ പറഞ്ഞ്, രണ്ട് മണിക്കൂറിന് ശേഷം തീരുമാനം മാറിയെങ്കിൽ ആ തീരുമാനം പൊലീസിൻ്റെയല്ല, മറിച്ച് പിണറായി വിജയൻ്റേതാണ്. അത് അനുസരിക്കാനും പ്രീണന അറസ്റ്റിന് നിന്നുകൊടുക്കാനും ഞങ്ങൾക്ക് താത്പര്യമില്ല,’ ഷോൺ ജോർജ് പറഞ്ഞു.
ചൂട് കനക്കുന്നു: റിയാദിലും ജിദ്ദയിലും സ്‌കൂൾ സമയത്തിൽ മാറ്റം
പിസി ജോർജിൻ്റെ ഫോൺ ഒരാഴ്ചയായി സ്വിച്ച് ഓഫാണെന്നും ഷോൺ പറഞ്ഞു. ‘അദ്ദേഹത്തിൻ്റെ നമ്പർ ലോകത്തുള്ള എല്ലാ മനുഷ്യർക്കും അറിയാം. ഫോൺ ഓൺ ചെയ്താൽ വൃത്തികേടും, തെറിവിളിയും മാത്രമാണ് കേൾക്കാൻ കഴിയുന്നത്. അദ്ദേഹത്തെ ബന്ധപ്പെടാനുള്ള മറ്റൊരു നമ്പർ കയ്യിലുണ്ട്’, ഷോൺ ജോർജ് വ്യക്തമാക്കി.
അതേസമയം, പിസി ജോർജിനെ അറസ്റ്റുചെയ്യാൻ പൊലീസ് തെരച്ചിൽ ശക്തമാക്കി. പിസി ജോർജ് പോകാനിടയുള്ള മറ്റുസ്ഥലങ്ങളിലായിരിക്കും, പൊലീസ് കൂടുതൽ പരിശോധന നടത്തുക എന്നാണ് ലഭ്യമായ വിവരം. മുൻകൂര്‍ ജാമ്യാപേക്ഷ തള്ളിയ എറണാകുളം ജില്ലാ സെഷൻസ് കോടതി ഉത്തരവിനെതിരെ, പിസി ജോർജ് ഹൈക്കോടതിയെ സമീപിച്ചേക്കുമെന്നും സൂചനകളുണ്ട്.
Post Your Comments