ന്യൂഡല്‍ഹി: രണ്ട് കൊലപാതകങ്ങള്‍ ഉള്‍പ്പെടെ ആറ് ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട കുറ്റവാളിയും ഷാര്‍പ്പ് ഷൂട്ടറുമായ ആസാദ് അലി(43) പോലീസ് പിടിയിലായി. ഡല്‍ഹിയില്‍ വെച്ചാണ് ആസാദ് അലി പോലീസിന്റെ പിടിയിലായത്. ഡല്‍ഹി പോലീസിലെ സ്പെഷ്യല്‍ ഫോഴ്സും ബിഹാര്‍ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. ബിഹാറിലെ ഗുണ്ടാ നേതാവ് ഷഹാബുദ്ദീന്റെ വലംകൈ ആയിരുന്നു ആസാദ് അലി.
Read Also: ‘പ്രഥമ പരിഗണന ജനങ്ങൾക്ക്’: ഇന്ധനവില കുറച്ചതിൽ പ്രതികരണവുമായി പ്രധാനമന്ത്രി
2022, ഏപ്രില്‍ 4 ന് ബിഹാറില്‍ നടന്ന വിധാന്‍ പരിഷത് തിരഞ്ഞെടുപ്പിനിടെ ആസാദും സംഘവും എകെ 47 ഉപയോഗിച്ച് ആളുകള്‍ക്ക് നേരെ വെടിയുതിര്‍ത്തിരുന്നു. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ബിഹാറില്‍ നിരവധി കേസുകളില്‍ പ്രതിയായ ആസാദ്, ഡല്‍ഹിയിലെ എന്‍സിആര്‍ മേഖലയില്‍ ഉണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന്, പോലീസ് നടത്തിയ ഓപ്പറേഷനിലാണ് ഇയാള്‍ പിടിയിലായത്.
Post Your Comments