വാഷിങ്ടൺ: യൂറോപ്പിലും അമേരിക്കയിലും കുരങ്ങുപനി വൈറസ് വ്യാപകമായി പടരുന്നതായി റിപ്പോർട്ട്. ഇന്ത്യയിൽ ഇതുവരെ കുരങ്ങുപനി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. യൂറോപ്പില്‍ ജനങ്ങൾക്ക് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കുരങ്ങുപനി പകരുകയാണെങ്കിൽ സ്ഥിതി ഗൗരവമാകുമെന്നും അസുഖത്തെ കരുതിയിരിക്കണമെന്നും ബൈഡൻ പറഞ്ഞു.
കുരങ്ങുപനിയെ പ്രതിരോധിക്കാൻ വാക്സിൻ വികസിപ്പിക്കാനുള്ള ശ്രമവും നടക്കുന്നതായി ബൈഡൻ വ്യക്തമാക്കി. അമേരിക്കയിൽ കഴിഞ്ഞ ദിവസവും രണ്ട് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തിരുന്നു.
പകർച്ചവ്യാധിയെ സംബന്ധിച്ച് ചർച്ച ചെയ്യാൻ ലോകാരോഗ്യ സംഘടന അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
ഇന്ത്യയിൽ സാഹചര്യം നിരീക്ഷിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. രോഗം ഇനിയും വ്യാപിക്കുകയാണെങ്കിൽ, വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്നവരുടെ നീരീക്ഷണത്തിനും കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
Post Your Comments