Latest NewsIndiaInternational

പെട്രോൾ വില കുറച്ച നടപടി: ഇന്ത്യയെ പ്രശംസിച്ച് ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: രാജ്യത്തെ പെട്രോൾ, ഡീസൽ വില കുറച്ച നടപടിയിൽ ഇന്ത്യയെ പ്രശംസിച്ച് മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇതോടൊപ്പം, പുതിയ പാകിസ്ഥാൻ സർക്കാരിനെ വിമർശിക്കാനും ഇമ്രാൻ ഖാൻ മറന്നില്ല. ജനങ്ങളുടെ ക്ഷേമം കണക്കിലെടുത്തായിരുന്നു ഇന്ത്യയുടെ ഈ നടപടിയെന്നും അദ്ദേഹം നിരീക്ഷിച്ചു.

എക്സൈസ് ഡ്യൂട്ടി കുറച്ച കേന്ദ്രസർക്കാരിന്റെ നടപടിയെ പ്രകീർത്തിച്ച ഇമ്രാൻ ഖാൻ, അമേരിക്കയുടെ സമ്മർദ്ദത്തിന് വഴങ്ങാതെ റഷ്യയിൽ നിന്നും എണ്ണ വാങ്ങിയ ഇന്ത്യയുടെ ധൈര്യത്തെ പ്രശംസിച്ചു. അടുത്തിടെ അധികാരം നഷ്ടപ്പെട്ട ഇമ്രാൻ ഖാൻ ഇതിനു മുൻപും ഇന്ത്യയെ പുകഴ്ത്തിയിട്ടുണ്ട്.

പുതിയ പാകിസ്ഥാൻ ഭരണകൂടം, നിയന്ത്രണം വിട്ട സമ്പദ്‌വ്യവസ്ഥയുമായി തലയറ്റു പോയ കോഴിയുടെ പോലെ ലക്ഷ്യമില്ലാതെ നടക്കുകയാണെന്ന് ഇമ്രാൻ പരിഹസിച്ചു. ക്വാഡ് അംഗമായിട്ട് പോലും, ഇന്ത്യയ്ക്ക് അമേരിക്ക ചെലുത്തിയ സമ്മർദ്ദത്തിൽ നിന്നും നിഷ്പ്രയാസം ഒഴിഞ്ഞുമാറാൻ സാധിച്ചത് പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button