പേടിഎമ്മിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി വിജയ് ശേഖർ ശർമ്മയെ വീണ്ടും നിയമിച്ചു. രാജ്യത്തെ ഡിജിറ്റൽ പണമിടപാട് രംഗത്തെ പ്രമുഖ സ്ഥാപനമാണ് പേടിഎം.
2027 ഡിസംബർ 18 വരെയാണ് വിജയ് ശേഖർ ശർമ്മയുടെ പുനർനിയമനം. കൂടാതെ, ചീഫ് ഫിനാൻഷ്യൽ ഓഫീസറായി മധുർ ദിയോറയ്ക്കും പുനർനിയമനം നൽകിയിട്ടുണ്ട്. 2027 മെയ് 19 വരെയാണ് മധുർ ദിയോറയ്ക്ക് പുനർനിയമനം നൽകിയത്.
Also Read: ഇന്ത്യ ഒരു രാഷ്ട്രമല്ലെന്ന് രാഹുൽ ഗാന്ധി: വിദേശമണ്ണിൽ പോയിരുന്ന് രാജ്യത്തെ അവഹേളിക്കരുതെന്ന് വിമർശനം
പേടിഎം ജനറൽ ഇൻഷുറൻസ് ലിമിറ്റഡ് രൂപീകരിക്കുന്നതിന് പേടിഎം ബോർഡ് അംഗീകാരം നൽകിയിട്ടുണ്ട്. പത്തുവർഷത്തേക്ക് 950 കോടി രൂപ നിക്ഷേപിച്ചാണ് സംയുക്ത സംരംഭമായ പേടിഎം ജനറൽ ഇൻഷുറൻസ് ലിമിറ്റഡ് രൂപീകരിക്കുന്നത്.
Post Your Comments