Latest NewsIndiaNews

ലക്ഷദ്വീപ് തീരത്ത് നിന്ന് പിടിച്ചെടുത്ത മയക്കു മരുന്ന് കേസ് അന്വേഷിക്കാന്‍ എന്‍ഐഎ

കൊച്ചി: ലക്ഷദ്വീപിലെ അഗത്തി ദ്വീപ് തീരത്ത് നിന്ന് കോടികളുടെ ഹെറോയിന്‍ പിടികൂടിയ സംഭവം എന്‍ഐഎ അന്വേഷിക്കുന്നു. ഹെറോയ്ന്‍ ലക്ഷദ്വീപ് തീരത്ത് എത്തിയത് പാകിസ്ഥാനില്‍ നിന്നാണെന്നാണ് വിവരം. സംഭവത്തില്‍, എന്‍ഐഎ പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഇതുവഴി ആയുധക്കടത്ത് ഉണ്ടായിട്ടുണ്ടോ എന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

Read Also:പെണ്ണുങ്ങളുടെ അടിവസ്ത്രം മോഷ്ടിക്കുന്നവനും ജാക്കി വയ്ക്കാൻ നടക്കുന്നവനും ഒരേ മാനസിക നിലയാണ് ഉള്ളത്: കുറിപ്പ്

ഇതിനിടെ, സംഭവത്തില്‍ ഡിആര്‍ഐ തമിഴ്‌നാട്ടിലെ വിവിധ കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി. കന്യാകുമാരി, നാഗര്‍കോവില്‍ മേഖലകളിലായിരുന്നു റെയ്ഡ്. നേരത്തേ ലക്ഷദ്വീപ് തീരത്തുനിന്നു സമാനമായ രീതിയില്‍ ഉയര്‍ന്ന അളവ് ലഹരി കടത്തുന്നതു പിടികൂടിയപ്പോള്‍ തോക്കുകളും കണ്ടെത്തിയിരുന്നു. ഈ സംഭവത്തില്‍, എന്‍ഐഎ നടത്തിയ അന്വേഷണത്തില്‍ പ്രതികളുടെ കേരള ബന്ധം ഉള്‍പ്പടെ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ്, ലഹരിക്കു പുറമേ ആയുധവും കടത്തിയിട്ടുണ്ടാകാമെന്ന സംശയം ഉയര്‍ന്നത്. കഴിഞ്ഞ ദിവസം ഡിആര്‍ഐയുടെ നേതൃത്വത്തില്‍ നടത്തിയ ലഹരിവേട്ടയില്‍ രണ്ടു ബോട്ടുകളില്‍ നിന്നായി മലയാളികള്‍ ഉള്‍പ്പെടെ 20 പേരാണ് കസ്റ്റഡിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button