മണപ്പുറം ഫിനാൻസ് 261 കോടി അറ്റാദായം നേടി. 2022 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ കൈവരിച്ച അറ്റാദായമാണ് പുറത്തുവിട്ടിരിക്കുന്നത്.
കമ്പനിയുടെ സംയോജിത ലാഭം സാമ്പത്തിക വർഷാടിസ്ഥാനത്തിൽ 1328.70 കോടി രൂപയാണ്. ഇത്തവണത്തെ ആസ്തി മൂല്യം 30,260.82 കോടി രൂപയാണ്. കഴിഞ്ഞ വർഷം ആസ്തി മൂല്യം 27,224.22 കോടിയായിരുന്നു. രണ്ടു വർഷങ്ങളിലുമായി താരതമ്യം ചെയ്യുമ്പോൾ ആസ്തി മൂല്യത്തിൽ 11.15 ശതമാനമാണ് ഒരു വർഷത്തിനിടയിൽ കൈവരിച്ച വളർച്ച.
Also Read: കനറാ ബാങ്ക് സ്പെഷ്യൽ മെഗാഅദാലത്ത് മെയ് 24 മുതൽ
കമ്പനിയുടെ വാർഷിക പ്രവർത്തന വരുമാനം 6061.02 കോടിയാണ്. മുൻവർഷം ഇത് 6330.55 കോടിയായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, രണ്ടു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 0.75 നിരക്കിൽ ഇടക്കാല ലാഭവിഹിതം വിതരണം ചെയ്തേക്കും.
Post Your Comments