സ്പെഷ്യൽ മെഗാഅദാലത്തുമായി കനറാ ബാങ്ക്. കനറാ ബാങ്കിലെ കിട്ടാക്കട വായ്പക്കാർക്കു പ്രത്യേക ഇളവ് നൽകുന്നതാണ് സ്പെഷ്യൽ മെഗാഅദാലത്ത്. ബാങ്കുകളുടെ വിവിധ ശാഖകളിൽ മെയ് 24 മുതൽ അദാലത്ത് ആരംഭിക്കും. മെയ് 31നാണ് സ്പെഷ്യൽ മെഗാഅദാലത്ത് സമാപിക്കുന്നത്.
കടബാധ്യതയിൽ നിന്നും റിക്കവറി നടപടികളിൽ നിന്നും പരമാവധി ഇളവുകൾ നേടി ഒഴിവാകാനുള്ള അവസരമാണ് ബാങ്ക് ഉപഭോക്താക്കൾക്കായി ഒരുക്കുന്നത്. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം, വിദ്യാഭ്യാസം, കാർഷിക, ചെറുകിട സംരംഭ വായ്പക്കാർക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും. ‘ കൂടുതൽ വിവരങ്ങൾക്ക് അതത് ശാഖകളിലോ എറണാകുളം റീജണൽ ഓഫീസിലോ ഉപഭോക്താക്കൾക്ക് ബന്ധപ്പെടാം’, അസിസ്റ്റൻറ് ജനറൽ മാനേജർ ആർ.ഷിറാജ്ചന്ദ്ര അറിയിച്ചു.
Also Read: അജ്മൽ ബിസ്മി: ബിഗ് മൺസൂൺ സെയിൽ ആരംഭിച്ചു
Post Your Comments