KeralaNattuvarthaLatest NewsNews

‘ബിപിഎല്ലുകാർക്ക് കോളടിച്ചു’, രണ്ടേ രണ്ട് ദിവസത്തിനുള്ളിൽ കെ ഫോൺ വീട്ടിലെത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ ബിപിഎൽ റേഷൻ കാർഡ് ഉപഭോക്താക്കൾക്ക് രണ്ട് ദിവസത്തിനകം കെ ഫോൺ എത്തിയ്ക്കുമെന്ന് കമ്പനി. തദ്ദേശഭരണ വകുപ്പ് തയ്യാറാക്കി നല്‍കുന്ന ഉപഭോക്താക്കളുടെ ലിസ്റ്റ് പ്രകാരമാണ് കണക്ഷനുകളുടെ എണ്ണവും മറ്റും നിർണ്ണയിക്കുന്നതെന്നും, ഇനി കാലതാമസം ഉണ്ടാവില്ലെന്നും കെ ഫോൺ അറിയിച്ചു.

Also Read:ജനങ്ങളോട് നുണപ്രചരണം നടത്തിയ സി.പി.എമ്മുകാർ ഇനിയെങ്കിലും സത്യം അംഗീകരിക്കാൻ തയ്യാറാവുമോ?: വി.ടി ബൽറാം

സംസ്ഥാന സർക്കാർ കാലങ്ങളായി കൊട്ടിഘോഷിച്ചുകൊണ്ടിരിക്കുന്ന പദ്ധതിയാണ് കെ ഫോൺ. പ്രഖ്യാപനം നടന്നിട്ട് കാലങ്ങൾ കഴിഞ്ഞു പോയിട്ടും പദ്ധതി ജനങ്ങളിലേക്ക് എത്താത്തതിൽ വിമർശനം ശക്തമായിരുന്നു. തുടർന്ന്, പദ്ധതി വേഗത്തിലാക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.

കെ ഫോൺ പദ്ധതി തയ്യാറാക്കുന്നത് 100 മുതല്‍ 500 കുടുംബങ്ങളെ വരെ ഒരു നിയമസഭാ നിയോജക മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുത്ത് സൗജന്യ ഇന്റര്‍നെറ്റ് എത്തിക്കാനാണെന്നാണ് സർക്കാരിന്റെ വാദം. ഇതിനായി ഇന്റര്‍നെറ്റ് സേവനം മൂന്ന് വര്‍ഷത്തിലേറെയായി നല്‍കുന്നവരില്‍ നിന്ന് കെ ഫോൺ ടെന്റര്‍ വിളിച്ചിരുന്നു. ഒൻപത് സര്‍വീസ് പ്രൊവൈഡര്‍മാരുടെ ചുരുക്കപ്പട്ടിക 30 പേര്‍ പങ്കെടുത്ത ടെന്ററില്‍ നിന്ന് തയ്യാറാക്കിയാണ് നടപടികള്‍ പുരോഗമിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button