തിരുവനന്തപുരം: കേന്ദ്രം സഹികെട്ടാണ് ഇന്ധന നികുതി കുറച്ചതെന്ന പരാമർശവുമായി കെ മുരളീധരൻ രംഗത്ത്. കേരളവും അങ്ങനെ കുറച്ചാൽ ജനങ്ങൾക്ക് നല്ലതായിരുന്നെന്നും, ജനങ്ങളുടെ നന്മയാണ് സർക്കാരുകൾ നോക്കിക്കാണേണ്ടതെന്നും മുരളീധരൻ പറഞ്ഞു.
Also Read:ഇമേജിൻ മാർക്കറ്റിംഗ്: സെബിയുടെ അനുമതി ലഭിച്ചു
പി.സി ജോര്‍ജ് കേസില്‍ സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നുവെന്ന് പറഞ്ഞ കെ മുരളീധരന്‍. പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാതിരിക്കാനുള്ള നാടകം കളിക്കുകയാണ് പൊലീസെന്നും വിമർശിച്ചു. എംഎല്‍എമാരെ പോലും ഓടിച്ചിട്ട് പിടിച്ച പൊലീസ് പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാത്തതില്‍ ഒളിച്ചുകളിയുണ്ട്. ഇതിന് സര്‍ക്കാരിന്റെ മൗനാനുവാദമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, തൃക്കാക്കരയില്‍ മന്ത്രിമാരെ കണ്ട് ജനങ്ങള്‍ പേടിക്കില്ലെന്ന് മുരളീധരൻ പറഞ്ഞു. മിക്ക മന്ത്രിമാരെയും ജനങ്ങള്‍ക്കറിയില്ലെന്നും, ശശീന്ദ്രനെതിരെയുള്ള ആരോപണമാണ് ആന്റണി രാജു നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments