ജമ്മു: അതിര്‍ത്തിയില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറിയ പാകിസ്ഥാന് പൗരനെ സൈന്യം പിടികൂടി. സബേര്‍ നവാസ് (21) എന്ന യുവാവാണ് പിടിയിലായത്. അന്താരാഷ്ട്ര അതിര്‍ത്തിയിൽ നിന്നും ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറുന്നതിനിടെയാണ് ഇയാൾ പിടിയിലായതെന്ന് അധികൃതര്‍ വ്യക്തമാക്കി.
ജമ്മുവിന് സമീപത്തുള്ള അഖ്നൂര്‍ സെക്ടറിലൂടെയാണ് പാക് പൗരനായ സബേര്‍ നവാസ് ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറിയത്. നുഴഞ്ഞുകയറ്റം ശ്രദ്ധയില്‍പ്പെട്ട ഇന്ത്യന്‍ സൈന്യം ഉടന്‍ തന്നെ, ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതിനായി ഖൗര്‍ പോലീസിന് കൈമാറിയാതായി സൈന്യം അറിയിച്ചു.
Post Your Comments