KeralaLatest NewsNews

ജനക്ഷേമ മുന്നണിയുടെ നിലപാട് സ്വാഗതം ചെയ്ത്  ഇ.പി ജയരാജൻ

 

 

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ജനക്ഷേമ മുന്നണിയുടെ നിലപാട് എൽ.ഡി.എഫിന് തിരിച്ചടിയാകില്ലെന്ന് എല്‍.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ.

രാഷ്ട്രീയ ബോധം വെച്ച് വോട്ട് ചെയ്യണമെന്ന നിലപാടിനെ സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

തൃക്കാക്കരയിൽ സർക്കാർ വിരുദ്ധ വോട്ടുകളില്ലെന്നും ജനം ഇടതുമുന്നണിക്കൊപ്പം നിൽക്കുമെന്നും ജയരാജൻ പറഞ്ഞു. ഏത് മുന്നണി വിജയിച്ചാലും കേരളത്തിൻ്റെ സാമൂഹിക സാമ്പത്തിക നിലയിൽ ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല എന്നത് കൊണ്ടാണ് ആർക്കും പിന്തുണ പ്രഖ്യാപിക്കാത്തതെന്ന് ട്വന്റി 20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബും ആം ആദ്മി കൺവീനർ പി.സി സിറിയക്കും സംയുക്തമായി വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button