Latest NewsNewsHealth & Fitness

മഞ്ഞള്‍ ശീലമാക്കാം…ആരോഗ്യം സംരക്ഷിക്കാം…

 

 

കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കാനും ശരീരഭാരം നിയന്ത്രിച്ചു നിര്‍ത്താനും മഞ്ഞള്‍ സഹായകമാണ്. സന്ധിവാതം, റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, മള്‍ട്ടിപ്പിള്‍ സ്ക്ലീറോസിസ് എന്നിവയുടെ ചികിത്സയ്ക്കും മഞ്ഞള്‍ ഗുണപ്രദമാണെന്ന് വിദഗ്ധര്‍ പറയുന്നു.

നീരും വേദനയും കുറയ്ക്കാന്‍ മഞ്ഞള്‍ ഫലപ്രദമാണത്രേ.
കുടലിലുണ്ടാകുന്ന പുഴുക്കള്‍, കൃമി എന്നിവയെ നശിപ്പിക്കാന്‍ മഞ്ഞള്‍ ഫലപ്രദമാണ്. തിളപ്പിച്ചാറിച്ച വെളളത്തില്‍ മഞ്ഞള്‍പ്പൊടി കലക്കിക്കുടിച്ചാല്‍ കൃമികള്‍ നശിക്കും.

മഞ്ഞള്‍ എല്ലുകള്‍ക്കു കരുത്തു പകരുന്നു. ഓസ്റ്റിയോ പൊറോസിസ് എന്ന എല്ലുരോഗം തടയുന്നു. അതുപോലെ തന്നെ, ഹൃദയാരോഗ്യത്തിനും മഞ്ഞള്‍ ഗുണകരമാണ്. മഞ്ഞളിലടങ്ങിയിരിക്കുന്ന കര്‍ക്യൂമിന്‍ ടൈപ്പ് 2 പ്രമേഹത്തെ തടയുന്നതായി ഗവേഷകര്‍ പറയുന്നു. പിത്താശയ സംബന്ധമായ അസുഖങ്ങളുടെ ചികിത്സയ്ക്കും മഞ്ഞള്‍ ഉപയോഗിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button