സംരംഭങ്ങൾക്ക് സഹായകമാകാൻ എസ്എംബി വിദ്യാലയ ആരംഭിക്കാൻ ഒരുങ്ങി ആമസോൺ വെബ് സർവീസ്. ഈ സംവിധാനം നിലവിൽ വരുന്നതോടെ ചെറുകിട- ഇടത്തരം ബിസിനസുകാർക്ക് ആശ്വാസമാകും. സംരംഭങ്ങൾക്ക് അവരുടെ ഡാറ്റകളും പ്രവർത്തനങ്ങളും ഡിജിറ്റൈസ് ചെയ്യാൻ സഹായിക്കുന്ന സമഗ്രമായ സാങ്കേതിക പരിപാടിയാണ് എസ്എംബി വിദ്യാലയ.
പ്രധാനമായും ബിസിനസുകളെയാണ് ഇത് ലക്ഷ്യം വയ്ക്കുന്നത്. ബിസിനസ് വളർച്ച കൈവരിക്കാൻ 50 ലധികം സാങ്കേതിക വിദ്യാഭ്യാസ മൊഡ്യൂളുകളും ഉൾപ്പെടുത്തും. ആമസോൺ വെബ് സർവീസിന്റെ പുതിയ റിപ്പോർട്ട് പ്രകാരം, പ്രാദേശിക മൂന്നാം തല സാങ്കേതിക ദാതാക്കളുമായി ചേർന്ന് വികസിപ്പിച്ചെടുത്ത ക്യുറേറ്റഡ് സോഫ്റ്റ്‌വെയർ സൊല്യൂഷനുകൾ ഉൾപ്പെടുത്തി ആമസോൺ ഡിജിറ്റൽ സ്യൂട്ട് വിപുലീകരിച്ചിട്ടുണ്ട്.
Also Read: നാർസോ 50 പ്രോ 5ജി ഉടൻ ഇന്ത്യൻ വിപണിയിലെത്തും
Post Your Comments