ജനീവ: യൂറോപ്പില്‍ കുരങ്ങുപനി (മങ്കിപോക്‌സ്) കേസുകള്‍ നൂറ് കടന്നു. രോഗ വ്യാപനത്തെ തുടർന്ന് അടിയന്തര യോഗം വിളിച്ചുചേര്‍ത്ത് ലോകാരോഗ്യ സംഘടന. വെള്ളിയാഴ്ചയായിരുന്നു ഡബ്ല്യു.എച്ച്.ഒ യോഗം വിളിച്ചത്.
പടിഞ്ഞാറന്‍- സെന്‍ട്രല്‍ ആഫ്രിക്കന്‍ പ്രദേശങ്ങളിലാണ് കുരങ്ങുപനി കൂടുതലായി കാണപ്പെടുന്നത്. ബ്രിട്ടന്‍, സ്‌പെയ്ന്‍, പോര്‍ചുഗല്‍, ജര്‍മ്മനി, ഇറ്റലി, ബെല്‍ജിയം എന്നീ രാജ്യങ്ങളിലാണ് നിലവില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ചിട്ടുള്ളത്. ഒപ്പം യു.എസ്, കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലും സംശയമുള്ള കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്. അതേസമയം, കൊവിഡ് പടര്‍ന്നുപിടിച്ചത് പോലെ വലിയൊരു മഹാമാരിയായി മങ്കിപോക്‌സ് പകര്‍ച്ച മാറില്ലെന്നാണ് വിദഗ്ധരുടെ പ്രതികരണം.
Read Also: എസ്.ഡി.പി.ഐക്കും പോപ്പുലര്‍ ഫ്രണ്ടിനുമെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് ഹൈക്കോടതി
കഴിഞ്ഞ ദിവസമായിരുന്നു ബെല്‍ജിയത്തില്‍ അഞ്ച് കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചത്. ഇതോടെയാണ് യൂറോപ്പില്‍ രോഗപ്പകര്‍ച്ചയുടെ ആശങ്കയുണ്ടായത്. കടുത്ത പനിയും ദേഹത്ത് തിണര്‍ത്ത് പൊന്തുന്നതുമാണ് കുരങ്ങുപനിയുടെ സാധാരണ ലക്ഷണങ്ങള്‍. കുരങ്ങന്മാരില്‍ ആണ് ആദ്യം മങ്കിപോക്‌സ് കണ്ടെത്തിയത്. സാധാരണയായി ആഫ്രിക്കക്ക് പുറത്ത് അപൂര്‍വമായി മാത്രമാണ് കുരങ്ങുപനി പടരാറുള്ളത്.
Post Your Comments