NattuvarthaLatest NewsKeralaNews

‘മറയൂരിന്റെ മനസ്സുണങ്ങുന്നു’, പ്രതിവർഷം നശിക്കുന്നത് ആയിരത്തോളം ചന്ദന മരങ്ങള്‍, മുറിച്ചു മാറ്റാൻ അനുമതിയില്ല

ഇടുക്കി: മറയൂരിൽ പ്രതിവർഷം നശിച്ചു പോകുന്നത് ആയിരത്തോളം ചന്ദന മരങ്ങളെന്ന് റിപ്പോർട്ട്‌. മുന്‍ വര്‍ഷങ്ങളെക്കാള്‍ ഇരട്ടിയാണ് ഇത്തവണ രോഗബാധയേറ്റ ചന്ദന മരങ്ങളുടെ എണ്ണം രേഖപ്പെടുത്തിയിട്ടുള്ളത്. നിലവിൽ രോഗബാധയേറ്റ് ഉണങ്ങിയ മരങ്ങൾ മുറിക്കാത്തതാണ് രോഗം കൂടുതൽ മരങ്ങളിലേക്ക് വ്യാപിക്കാൻ കാരണമാകുന്നത്.

Also Read:കഴുത്ത് വേദന അകറ്റാൻ..

വനം വകുപ്പ് ആവശ്യപ്പെട്ടെങ്കിലും രോഗബാധയേറ്റ മരങ്ങള്‍ മുറിക്കാന്‍ കഴിഞ്ഞ രണ്ട് വര്‍ഷവും കേന്ദ്രാനുമതി ലഭിച്ചിരുന്നില്ല. ഇത് രണ്ട് വർഷം കൊണ്ട് നശിച്ചു പോകുന്ന മരങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചു. എങ്കിലും, മരങ്ങൾ നശിക്കുന്നത് ചന്ദന വ്യാപാരത്തെ ബാധിക്കില്ലെന്നാണ് വനം വകുപ്പ് അവകാശപ്പെടുന്നത്.

അതേസമയം, ശരാശരി 40 കോടിയുടെ ചന്ദന മരങ്ങൾ മറയൂരിൽ നിന്ന് ലേലത്തിൽ പോകാറുണ്ട്. 2019ല്‍ 40 കോടിയുടെയും 2020ല്‍ 45 കോടിയുടെയും 2021 ല്‍ 48 കോടി രൂപയുടെയും ചന്ദനം ഇ- ലേലത്തിലൂടെ വിറ്റഴിച്ചുവെന്ന് വനം വകുപ്പിന്റെ കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button