കൊളംബോ: ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ തലസ്ഥാനത്ത് പെട്രോളിനായി കലാപം. കൊളംബോയിലേക്കുള്ള പ്രധാന പാതകളിലെല്ലാം വാഹനങ്ങളുമായി ജനം ഉപരോധിക്കുകയാണ്. ഒരുദിവസത്തേക്കുള്ള പെട്രോള്‍ മാത്രമാണു നിലവില്‍ സ്റ്റോക്കുള്ളതെന്നു വിതരണകമ്പനികള്‍ അറിയിച്ചതോടെയാണു കലാപത്തിന് തുടക്കം. അതിനിടെ, ശ്രീലങ്കയ്ക്ക് അടിയന്തര സാമ്പത്തിക സഹായം നല്‍കുമെന്നു ലോകബാങ്കും എഡിബിയും ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്മെന്റ് ബാങ്കും ചേര്‍ന്നു രൂപീകരിച്ച കര്‍മ്മ സമിതി അറിയിച്ചു.
Read Also: രാജ്യത്ത് എല്ലായിടത്തും വിലക്കയറ്റമുണ്ടെങ്കിലും കേരളത്തിലാണ് ഏറ്റവും കുറവ് : കെ.എൻ ബാലഗോപാൽ
സിലിണ്ടറുകളുമായി ആളുകള്‍ പാചകവാതകത്തിനായി മണിക്കൂറുകള്‍ വരിനില്‍ക്കുന്നു. പമ്പുകളില്‍ ഇന്ധനം നിറയ്ക്കാനുള്ള ആളുകളുടെ ബഹളങ്ങള്‍ കലാപത്തിലേക്കു നീങ്ങുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു കൊളംബോയിലേക്കുള്ള പ്രധാന പാതകളെല്ലാം പെട്രോള്‍ ആവശ്യപ്പെട്ടുള്ള സമരത്തെ തുടര്‍ന്നു നിശ്ചലമായി. സാമ്പത്തിക പ്രതിസന്ധി ഒന്നരമാസം പിന്നിടുമ്പോള്‍ ലങ്കന്‍ തെരുവിലെ കാഴ്ചകള്‍ ഇതാണ്.
Post Your Comments