ഓൺലൈൻ ഗെയിമിംഗ് രംഗത്ത് ജിഎസ്ടി വർദ്ധിപ്പിക്കാൻ നിർദേശം. ഓൺലൈൻ ഗെയിമിംഗ്, കാസിനോ, റേസ് കോഴ്സ് എന്നിവയ്ക്കാണ് 28 ശതമാനം ജിഎസ്ടി ഏർപ്പെടുത്താൻ നിർദേശം നൽകിയത്. ഇതിന്റെ ഭാഗമായി മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ യോഗത്തിൽ ജിഎസ്ടി നിരക്ക് പുതുക്കി നിശ്ചയിക്കാൻ തീരുമാനിച്ചു.
നിലവിൽ ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്ഫോമുകൾക്ക് 18 ശതമാനമാണ് നികുതി. എന്നാൽ, ബെറ്റിംഗ്/ ചൂതാട്ടം തുടങ്ങിയ ഓൺലൈൻ ഗെയിമുകൾക്ക് 28 ശതമാനം തന്നെയാണ് നികുതി. ഇ- സ്പോർട്സ്, ഫാന്റസി ഗെയിംസ്, പോക്കർ തുടങ്ങിയവയാണ് സ്കിൽ ബേസ്ഡ് ഗെയിമിന് കീഴിൽ വരുന്നത്. ഇത് 18 ശതമാനമായി തന്നെ നിലനിർത്തണമെന്നാണ് സ്കിൽ ബേസ്ഡ് ഗെയിമിംഗ് പ്ലാറ്റ്ഫോമുകൾ ആവശ്യപ്പെടുന്നത്.
Post Your Comments