ചൊറിച്ചില്‍, പാടുകള്‍, എന്നിവ മാറ്റാനും അതുപോലെ, നിറം വയ്ക്കുന്നതിന്, കരുവാളിപ്പ് അകറ്റി മുഖത്തിന് കാന്തി സ്വന്തമാക്കുവാന്‍, കറുത്ത പാടുകള്‍ മാറ്റുന്നതിന് എന്നിവക്കും നമുക്ക് നാല്‍പാമരാദി ഉപയോഗിക്കാവുന്നതാണ്.
അതുപോലെ, സൗന്ദര്യം വര്‍ദ്ധിപ്പിക്കാനുള്ള ഒരു നല്ല മാര്‍ഗ്ഗമാണ് നാല്‍പാമരാദി
ഡ്രൈ സ്‌കിന്‍ ഉള്ളവര്‍ക്ക് ഉപയോഗിക്കുവാന്‍ പറ്റിയ തൈലമാണിത്. നല്ല ഡ്രൈ സ്‌കിന്‍ ഉള്ളവരാണെങ്കില്‍ ഈ തൈലം തേച്ച് കുളിക്കുന്നത് സ്‌കിന്‍ മോയ്‌സ്ച്വറാക്കി നിലനിര്‍ത്തുന്നതിനും ഡ്രൈനസ് കുറയ്ക്കുന്നതിനും സഹായിക്കുന്നു.
മുഖത്തിന് നിറം കൂട്ടണം എന്നാഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ ഓയിലാണിത്. എല്ലാ ദിവസവും രാത്രി കിടക്കുന്നതിനു മുന്‍പ് ഈ ഓയില്‍ മുഖത്തു പുരട്ടി മസാജ് ചെയ്യുക. ഇത്തരത്തില്‍ മസാജ് ചെയ്ത് പയറുപൊടി അല്ലെങ്കില്‍ വീര്യം കുറഞ്ഞ ഫേയ്‌സ് വാഷ് ഉപയോഗിച്ച് കഴുകി കളഞ്ഞാല്‍ മുഖത്ത് മാറ്റം കാണാവുന്നതാണ്.
കാലിലെ മൊരി കളയുവാന്‍ ഈ തൈലം ഉപയോഗിക്കുന്നത് നല്ലതാണ്. ഡ്രൈ സ്‌കിന്‍ മൂലം പലരിലും കാലില്‍ മൊരി വരുന്ന അവസ്ഥയുണ്ട്. കാലില്‍ നന്നായി പുരട്ടി കഴുകി കളയാവുന്നതാണ്.
സണ്‍ടാന്‍ കുറയ്ക്കുവാന്‍ ഈ തൈലം ഉപയോഗിക്കാം. രാത്രിയില്‍ മാത്രം ഈ തൈലം ഉപയോഗിക്കുന്നതാണ് നല്ലത്. കിടക്കുന്നതിന് മുന്‍പോ അല്ലെങ്കില്‍ പുറത്തു നിന്ന് വന്നതിനു ശേഷമോ ഈ തൈലം തേച്ച് മുഖം നന്നായി മസ്സാജ് ചെയ്ത്, കെമിക്കല്‍സ് കുറഞ്ഞ ഫേയ്‌സ് വാഷ് ഉപയോഗിച്ചോ അല്ലെങ്കില്‍ നാച്യുറല്‍ പൊടികള്‍ ഉപയോഗിച്ചോ കഴുകി കളയാവുന്നതാണ്. ദിവസേന ചെയ്യും തോറും സ്‌കിന്‍ നിറം വയ്ക്കുകയും ടാന്‍ കുറയുകയും ചെയ്യും.
Post Your Comments