Latest NewsIndiaNews

പിജി നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന വനിതാ ഡോക്ടര്‍ മരിച്ച നിലയില്‍

കുടുംബാംഗങ്ങളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് വനിതാ ഡോക്ടര്‍ നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്നത്

ചെന്നൈ: പിജി നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന വനിതാ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. 27-കാരിയും കോയമ്പത്തൂര്‍ സ്വദേശിയുമായ റാഷിയാണ് ആത്മഹത്യ ചെയ്തത്.
പരീക്ഷയെഴുതാന്‍ താല്‍പര്യമില്ലാതിരുന്നിട്ടും, കുടുംബാംഗങ്ങളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് യുവതി പിജി നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്നത്. യുവതി എംബിബിഎസ് പൂര്‍ത്തിയാക്കിയത് 2020ലായിരുന്നു. ആറ് മാസം മുമ്പ്, 30കാരനെ യുവതി വിവാഹം കഴിച്ചു. ഇതിന് പിന്നാലെയാണ് നീറ്റ് പരീക്ഷയ്ക്കായി തയ്യാറെടുപ്പുകള്‍ ആരംഭിച്ചത്.

Read Also: പൊട്ടാസ്യം കുറയുന്നതിന്റെ ലക്ഷണങ്ങൾ…

മേട്ടുപാളയത്തിലുള്ള അമ്മ വീട്ടില്‍ നിന്നായിരുന്നു പരീക്ഷയ്ക്കായി പഠിച്ചിരുന്നത്. കഴിഞ്ഞ വ്യാഴാഴ്ച വീടിന്റെ മൂന്നാം നിലയിലേയ്ക്ക് പഠിക്കാനായി പോയ റാഷി പിന്നീട് താഴേക്ക് വന്നില്ല. ഉച്ചഭക്ഷണത്തിന് സമയമായിട്ടും കാണാതായപ്പോള്‍ വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് റാഷിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.

റാഷിയുടെ അമ്മയും ഡോക്ടറാണ്. ഉടന്‍ തന്നെ ഇവര്‍ മകളെ ആശുപത്രിയിലെത്തിച്ചെങ്കിലും റാഷി മരിച്ചിരുന്നു. അമ്മയുടേയും സഹോദരന്റേയും നിര്‍ബന്ധത്തിന് വഴങ്ങിയാണ് വനിതാ ഡോക്ടര്‍ നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button