Latest NewsKeralaNews

തിങ്കളാഴ്ചയോടു കൂടി മഴ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം

തിരുവനന്തപുരം: കേരളത്തില്‍ കനത്ത മഴയ്ക്ക് ശമനം. അതേസമയം, ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശനിയാഴ്ച 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ചയോടു കൂടി മഴ കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

കോട്ടയം തിരുവാര്‍പ്പില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. ഏഴ് കുടുംബങ്ങളിലെ 14 പേരെ ക്യാമ്പുകളിലേയ്ക്ക് മാറ്റി പാര്‍പ്പിച്ചു.

Read Also: ഇന്ദ്രാണി മുഖര്‍ജി ജയില്‍ മോചിതയായി

കനത്ത മഴ, പ്രത്യേക ജാഗ്രത നിര്‍ദ്ദേശങ്ങള്‍

1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദ്ദേശാനുസരണം മാറി താമസിക്കണം.

2. മത്സ്യബന്ധന യാനങ്ങള്‍ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം.

3. ബീച്ചിലേയ്ക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button