രാജ്യത്ത് പാചക എണ്ണ വിലയിൽ കുറവ് രേഖപ്പെടുത്താൻ സാധ്യത. ലോകത്തിലെ ഏറ്റവും വലിയ പാമോയിൽ ഉൽപാദകരായ ഇന്തോനേഷ്യ കയറ്റുമതി നിരോധനം അടുത്തയാഴ്ച പിൻവലിക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് ഈ വിലയിരുത്തൽ. ലോകത്ത് ഏറ്റവും കൂടുതൽ ഭക്ഷ്യ എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയിലാണ്.
ഇന്തോനേഷ്യയുടെ ആഭ്യന്തര വിപണിയിൽ പാമോയിൽ ലഭ്യത കുറഞ്ഞതോടെ ഏപ്രിൽ 28ന് ഇന്തോനേഷ്യ കയറ്റുമതിയിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതോടെ, വിപണിയിൽ പാചക എണ്ണയുടെ വില ക്രമാതീതമായി വർദ്ധിച്ചു. ഇന്തോനേഷ്യ കയറ്റുമതി നിരോധനം പിൻവലിക്കാൻ ഒരുങ്ങുന്നതോടെ ഇന്ത്യൻ വിപണിയിലും പാചക എണ്ണ വില കുറയുമെന്ന പ്രതീക്ഷയിലാണ്.
ഇന്ത്യ പ്രതിവർഷം 13.5 ദശലക്ഷം ടൺ ഭക്ഷ്യ എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇതിൽ 8 മുതൽ 8.5 ദശലക്ഷം ടൺ പാമോയിലാണ് ഇറക്കുമതി ചെയ്യുന്നത്. കണക്കുകൾ പ്രകാരം, ഇന്തോനേഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ഏകദേശം 4 ദശലക്ഷം ടൺ പാമോയിൽ ഇറക്കുമതി ചെയ്യുന്നുണ്ട്.
Post Your Comments