ആരോഗ്യം ശ്രദ്ധിക്കുന്നവരുടെ ഇടയില്‍ തൈരിന് ഏറെ ശ്രദ്ധ ലഭിച്ച് വരികയാണ്. ഇതിന്റെ അനവധിയായ ആരോഗ്യഗുണങ്ങളാണ് ഇതിന് കാരണം. തൈര് കഴിക്കുന്നതിന് മുമ്പ് അതിന്റെ ഭാഗമായി നിങ്ങള്‍ക്ക് ലഭിക്കാവുന്ന ആരോഗ്യഗുണങ്ങളെ കുറിച്ച് അറിയുക.
തൈരില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മർദം കുറയ്ക്കാന്‍ സഹായിക്കും. തൈര് കഴിക്കുന്നത് വഴി കൃത്യമായ രീതിയില്‍ കാത്സ്യം ശരീരത്തില്‍ കടക്കുകയും അത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.
നല്ല പുഞ്ചിരിയ്ക്ക് ആരോഗ്യമുള്ള, ബലമുള്ള പല്ലുകള്‍ അത്യാവശ്യമാണ്. അതിനാല്‍ തന്നെ, നിങ്ങളുടെ സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്ന കാര്യത്തില്‍ പല്ലുകള്‍ക്ക് പ്രധാന പങ്കുണ്ട്. ഇതിനായി തൈര് കഴിക്കുന്നത് വളരെ ഗുണപ്രദമാണ്. തൈരില്‍ അടങ്ങിയിരിക്കുന്ന ഫോസ്ഫറസും കാത്സ്യവും പല്ലുകളെ ബലിഷ്ടമാക്കുന്നതില്‍ സഹായിക്കും.
ദിവസവും തൈര് കഴിക്കുന്നത് ശരീരത്തിലെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. ഇതിലടങ്ങിയിട്ടുള്ള ബാക്ടീരിയകള്‍ ശ്വേതരക്താണുക്കളുടെ അണുബാധ തടയാനുള്ള ശേഷി വർദ്ധിപ്പിക്കുന്നു.
മനുഷ്യശരീരത്തിന് ആവശ്യമായ ബാക്ടീരിയകള്‍ തൈരില്‍ അടങ്ങിയിട്ടുണ്ട്. അവ കുടല്‍ സംബന്ധമായ പ്രശ്‌നങ്ങളും ദഹനപ്രശ്‌നങ്ങളും അകറ്റുന്നു. ദഹനത്തെ വേഗത്തിലാക്കാനും ഇത് സഹായിക്കും.
തൈരില്‍ അടങ്ങിയിട്ടുള്ള കാത്സ്യം ശരീരത്തില്‍ കോര്‍ട്ടിസോള്‍ ഉത്പാദിപ്പിക്കുവാന്‍ സഹായിക്കും. ഇത് വണ്ണം കുറയ്ക്കുവാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ്. കാത്സ്യം കൂടുതലായുള്ള തൈര് 18 ഔണ്‍സ് വീതം ദിവസേനെ കഴിക്കുന്നത് നല്ലതാണ്.
Post Your Comments