Latest NewsKeralaNews

മന്ത്രി ആന്റണി രാജുവിന്റെ നിലപാട് ശരിയാണ്: കെ.എസ്.ആർ.ടി.സി സാമ്പത്തിക പ്രതിസന്ധിയിൽ പ്രതികരണവുമായി മുഖ്യമന്ത്രി

കെ.എസ്.ആർ.ടി.സിക്ക് സർക്കാർ എല്ലാകാലത്തും സഹായം നൽകും.

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സാമ്പത്തിക പ്രതിസന്ധിയിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഏതെങ്കിലും പൊതുമേഖലാ സ്ഥാപനത്തിന്റെ കെടുകാര്യസ്ഥതയ്ക്ക് വേണ്ടിയല്ല നികുതി പണം ചെലവഴിക്കേണ്ടതെന്നും വിഷയത്തിൽ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിലപാട് ശരിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുമേഖല സ്ഥാപനങ്ങൾ ശക്തിപ്പെടുത്തണം എന്ന നിലപാടു തന്നെയാണ് സർക്കാരിനുമുഉളളത്. എന്നാൽ, അതിന് വേണ്ട നടപടികൾ അതാത് സ്ഥാപനങ്ങൾ തന്നെ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also: മലബാറും തിരുവിതാംകൂറും തമ്മില്‍ പട്ടിയിലും ചങ്ങലയിലും വ്യത്യാസമില്ല: കെ.സുധാകരന് മറുപടിയുമായി പിണറായി വിജയന്‍

‘കെ.എസ്.ആർ.ടി.സിക്ക് സർക്കാർ എല്ലാകാലത്തും സഹായം നൽകും. പക്ഷെ, കെ.എസ്.ആർ.ടി.സി കൃത്യമായി നടന്നുപോകാൻ ചില പരിഷ്കരണങ്ങൾ ആവശ്യമാണ്. അതുമായി ബന്ധപ്പെട്ട് വന്ന സുശീൽ ഖന്ന റിപ്പോർട്ട് പൂർണ്ണമായി നടപ്പാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അത് പൂർണ്ണമായും നടപ്പിലാക്കാൻ സാധിച്ചിട്ടില്ല. അത് നടപ്പാവുക എന്നതാണ് ഏറ്റവും പ്രധാനം. കെ.എസ്.ആർ.ടി.സിയുടെ നിലവിലെ യാഥാർത്ഥ്യങ്ങൾ മനസിലാക്കിക്കൊണ്ടുളള ഇടപെടലുകളാണ് വേണ്ടത്. അതിൽ മന്ത്രി ആന്റണി രാജു പറഞ്ഞത് തികച്ചും ശരിയായ കാര്യമാണ്. ഏതെങ്കിലും സ്ഥാപനത്തിന് പൂർണ്ണമായി സർക്കാരിന് ശമ്പളം കൊടുക്കാൻ സാധിക്കുമോ? പൊതുമേഖല സ്ഥാപനങ്ങൾ ശക്തിപ്പെടുത്തണം എന്ന നിലപാടു തന്നെയാണ് സർക്കാരിനും ഉളളത്. എന്നാൽ, അതിന് വേണ്ട നടപടികൾ അതാത് സ്ഥാപനങ്ങൾ തന്നെ സ്വീകരിക്കണം’-മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button