KeralaLatest NewsNews

കണങ്കാലിൽ പൊള്ളലേറ്റ പാടുകൾ: തെങ്ങിൻചുവട്ടിൽ വയോധികൻ മരിച്ച നിലയിൽ

തിരുവനന്തപുരം സ്വദേശി നസീർ മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തായിരുന്നു മൃതദേഹം കണ്ടത്

തിരുവനന്തപുരം: 60 വയസ്സ് പ്രായമുള്ളയാളെ തെങ്ങിൻ ചുവട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വിതുര മേമല ലക്ഷ്മി എസ്റ്റേറ്റിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

read also: വധശിക്ഷ വിധിക്കുന്നതിന് രാജ്യത്തെ കോടതികൾക്ക് മാർഗനിർദ്ദേശം പുറപ്പെടുവിച്ച് സുപ്രീംകോടതി

 ശനിയാഴ്‌ച രാവിലെ 9 മണിക്ക്, തിരുവനന്തപുരം സ്വദേശി നസീർ മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തായിരുന്നു മൃതദേഹം കണ്ടത്.  ഇടതു കാൽമുട്ടിന് താഴെ കണങ്കാലിൽ പൊള്ളലേറ്റ പാടുകളുണ്ട്.

ശരീരത്തിൽ വയർ ചുറ്റിക്കിടന്നതിനാൽ ഷോക്കേറ്റാണോ മരണം സംഭവിച്ചത് എന്ന അന്വേഷണത്തിലാണ് പൊലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button