Latest NewsNewsBeauty & StyleLife StyleHealth & Fitness

മുടി വളരാൻ ചെയ്യേണ്ടത്

ഹെന്ന തേങ്ങാപ്പാലില്‍ കലക്കി മുടിയില്‍ തേയ്ക്കുന്നത് മുടി വളര്‍ച്ചയെ സഹായിക്കും. മുടി വരണ്ടു പോകാതിരിക്കാൻ ഇത് ഏറെ നല്ലതാണ്. മുട്ട മുടി വളരാൻ സഹായിക്കുന്ന ഒന്നാണ്. മുട്ട വെള്ള തൈരും കലര്‍ത്തി തേയ്ക്കുന്നത് മുടി വളരാന്‍ നല്ലതാണ്. ഹെന്നയില്‍ മുട്ട കലര്‍ത്തുന്നതും മുടി വളരാന്‍ ഏറെ നല്ലതാണ്.

അരകപ്പ് ഹെന്ന പൗഡര്‍, 2 ടേബിള്‍ സ്പൂണ്‍ നെല്ലിക്കാപ്പൊടി, കാല്‍കപ്പ് ചെറുചൂടുവെള്ളം എന്നിവ കലര്‍ത്തുക. ഇത് 12 മണിക്കൂര്‍ വയ്ക്കുക. പിന്നീട് മുടിയില്‍ തേച്ചു പിടിപ്പിയ്ക്കാം. ഇത് രണ്ടു മണിക്കൂര്‍ നേരം വച്ചിരിയ്ക്കുക. പിന്നീട് ഷാംപൂ ചെയ്തു കഴുകാം. മുടി വളരാനും മുടിയ്ക്കു കറു പ്പു നല്‍കാനും ഇത് നല്ലതാണ്.

Read Also : രാം ജാനകി ക്ഷേത്രം ബാബ ബിരിയാണി കടയാക്കി മാറ്റി: നിര്‍ണായക വിവരങ്ങള്‍ പുറത്ത്

സവാളയുടെ നീരും മുടി വളരാന്‍ ഏറെ നല്ലതാണ്. ഇതു പല രീതിയിലും ഉപയോഗിയ്ക്കാം. സവാളയുടെ നീരു തനിയെ തലയില്‍ പുരട്ടാം. ഇതും വെളിച്ചെണ്ണ ചൂടാക്കിയതും ചേര്‍ത്ത് ഉപയോഗിയ്ക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button