Latest NewsKeralaNews

പി.സി.ഒ.എസ് തടയാം ഇവ ചെയ്താൽ

പോളിസിസ്റ്റിക് ഓവറി സിൻഡ്രോം അഥവാ പി.സി.ഒ.എസ് പുതിയ തലമുറയിലെ പെൺകുട്ടികളെ എറെ വലയ്ക്കുന്ന ജീവിതശൈലീരോഗമാണ്. തെറ്റായ ഭക്ഷണരീതികൾ, വ്യായാമത്തിൻറെ അഭാവം എന്നിവ കൗമാരക്കാരികളിൽ പി.സി.ഒ.എസ് ഉണ്ടാകാൻ കാരണമാകുന്നു. അണ്ഡാശയത്തിൽ ഒന്നിലേറെ മുഴകൾ കാണുന്ന അവസ്ഥയാണ് പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം. ആറുമുതൽ എട്ട് ശതമാനം വരെ സ്ത്രീകളിൽ ഈ അവസ്ഥ കണ്ട് വരുന്നു. ശരീരത്തിലെ ചില ഹോർമോണുകളുടെ അസന്തുലിതാവസ്ഥായാണ് ഈ അവസ്ഥയ്ക്കുളള പ്രധാന കാരണം. ഹൈപ്പോതലാമോ പിറ്റ്യൂട്ടറി ഓവേറിയൻ ആക്സിസിലുള്ള അസന്തുലിതാവസ്ഥ പി.സി.ഒ.എസിലേക്ക് നയിക്കും.

ഇവരിൽ, രക്തത്തിൽ ഇൻസുലിൻറെ അളവ് കൂടുതലായി കണ്ട് വരുന്നു. ഇൻസുലിൻ ആവശ്യത്തിനുണ്ടെങ്കിലും ശരീരത്തിലെ കോശങ്ങൾക്ക് ഇൻസുലിനോട് പ്രതികരിക്കാൻ സാധിക്കാതെ വരികയും, കോശങ്ങളിലുള്ള ഇൻസുലിൻ റിസപ്റ്റർ നോർമൽ അല്ലാത്തത് കാരണം ഇൻസുലിന് അതിനോട് യോജിക്കാനും രക്തത്തിലെ ഗ്ലൂക്കോസിനെ കോശങ്ങളിലേക്ക് പ്രവേശിപ്പിക്കാനും സാധിക്കാതെ വരികയും ചെയ്യുന്നു. ക്രമേണ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടാനും ഇത് കാരണമാകുന്നു.

ഇതിനെ, ഇൻസുലിൻ റെസിസ്റ്റൻസ് എന്നും ഹൈപ്പർ ഇൻസുലിനീമിയ എന്നും പറയുന്നു. ഇതുമൂലം ശരീരത്തിൽ പുരുഷഹോർമണുകളുടെ അനുപാതം കൂടാനും സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button