Latest NewsMenNewsLife StyleHealth & Fitness

പുകവലിയുടെ ദോഷഫലങ്ങൾ

 

 

പുകവലി കണ്ണിനും ഗുരുതരമായ ആഘാതം സൃഷ്ടിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇക്കാര്യം ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു സംഘം ഡോക്ടർമാരുടെ പഠനത്തിലാണ് കണ്ടെത്തിയത്. ഇവർ നടത്തിയ സർവ്വേയിൽ പുകവലിക്കുന്നവരിൽ നല്ലൊരു ശതമാനം ആളുകളുടെയും കാഴ്ച്ചയ്ക്ക് പ്രശ്നങ്ങൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.

തുടർച്ചയായി അഞ്ചോ പത്തോ വർഷം പുകവലിച്ച ആളുകളുടെ ഒപ്റ്റിക്കൽ നെർവിനെ ഇത് ബാധിക്കുകയും കാഴ്ച്ച കുറയുകയോ നഷ്ടമാവുകയോ ചെയ്തേക്കാം.
പുരുഷന്മാരിൽ ഏറ്റവും കൂടുതൽ കാണുന്ന ക്യാൻസർ ചുണ്ടിലും വായ്ക്കുള്ളിലും ഉണ്ടാവുന്നതാണ്. ഇതിന് ഹേതു പുകയില ചവയ്ക്കുന്നതും പുകവലിക്കുന്നതുമൊക്കെയാണ്. പുകയില സൗന്ദര്യത്തിനും കോട്ടം ഉണ്ടാക്കാം. ത്വക്കിൽ വ്യതിയാനങ്ങൾ, നിറം മാറ്റം, പല്ലിൽ കറ, മോശം മണം എന്നിവ ഇത് മൂലം ഉണ്ടാകും. പുകയില ഉപയോഗം പ്രത്യുൽപാദനശേഷിയെ ദോഷകരമായി ബാധിക്കാം. ഗർഭാവസ്ഥയിൽ പുകയില മൂലം ശിശുവിന് തൂക്കം കുറയാനും മാസം തികയാതെ പ്രസവിക്കുന്ന അവസ്ഥ ഉണ്ടാവാനും സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button