വാഴ്സോ: നാറ്റോ സഖ്യകക്ഷികളുടെ സ്ഥിരം സൈനികത്താവളങ്ങൾ നിർമ്മിക്കാനൊരുങ്ങി യൂറോപ്യൻ രാഷ്ട്രമായ പോളണ്ട്. റഷ്യൻ വാർത്ത ഏജൻസിയായ റഷ്യൻ ടൈംസാണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്.
പോളണ്ട് പ്രധാനമന്ത്രിയെ ഉദ്ധരിച്ചായിരുന്നു ഈ വാർത്ത. പ്രധാനമന്ത്രിയായ മത്തേയൂസ് മോറാവിക്കി ഇക്കാര്യം പ്രഖ്യാപിച്ചു കഴിഞ്ഞു. റഷ്യ ഉക്രൈൻ ആക്രമിച്ച സാഹചര്യത്തിൽ, കിഴക്കൻ യൂറോപ്പിൽ കൂടുതൽ സൈനികത്താവളങ്ങൾ നിർമ്മിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. വാഴ്സോയിൽ നടക്കുന്ന സ്ട്രാറ്റജിക് ആർക്ക് ഫോറത്തിൽ വച്ചാണ് അദ്ദേഹം ഇപ്രകാരം പ്രസ്താവിച്ചത്.
പ്രാഥമിക ഘട്ടത്തിൽ, ലൈറ്റ് ഇൻഫൻട്രി യൂണിറ്റുകളെയായിരിക്കും സൈനിക താവളങ്ങളിൽ വിന്യസിക്കുക. റഷ്യക്കെതിരെയുള്ള മുൻകരുതൽ എന്ന നിലയിലാണ് പോളണ്ട് തീരുമാനമെടുക്കുന്നത്. പുടിനുമായുള്ള ഫോൺ സംഭാഷണത്തിലൂടെയോ ചർച്ചയിലൂടെയോ അല്ല, മറിച്ച് സ്വന്തം സൈനിക ബലം വർധിപ്പിക്കുന്നതിലൂടെ മാത്രമേ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കൂവെന്നും മത്തേയൂസ് അഭിപ്രായപ്പെട്ടു.
Post Your Comments