തിരുവനന്തപുരം: മഴ ശക്തമായതിനെ തുടര്‍ന്ന്, തിരുവനന്തപുരത്തെ നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ നാളെ തുറക്കാന്‍ തീരുമാനം. ഡാമിന്റെ നാലു ഷട്ടറുകള്‍ തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. നാളെ രാവിലെ ഷട്ടറുകള്‍ 80 സെന്റിമീറ്റര്‍ ഉയര്‍ത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ മലയോര മേഖലകളില്‍ കനത്തമഴയാണ് ലഭിച്ചത്. ഇതിനെ തുടര്‍ന്ന്, ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. ഡാമിലെ ജലനിരപ്പ് നിയന്ത്രിച്ചു നിര്‍ത്തുന്നതിന്റെ ഭാഗമായാണ് നടപടി.
Post Your Comments