കിങ്‌സ്ടൗൺ: രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സ്വീകരിക്കാൻ സെന്റ് വിൻസെന്റ് പ്രധാനമന്ത്രിയെത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർമിച്ചു നൽകിയ വസ്ത്രം ധരിച്ച്. മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് സെന്റ് വിൻസെന്റ് പ്രധാനമന്ത്രിയായ റാൽഫ് ഗോൺസാൽവസ് ഇക്കാര്യം വ്യക്തമാക്കിയത്.
തന്റെ ഇന്ത്യാ സന്ദർശന വേളയിൽ, നരേന്ദ്ര മോദി ഗുജറാത്തിൽ നിന്നും തയ്യൽക്കാരെ ഡൽഹിയിലേക്ക് വരുത്തി അളവെടുപ്പിച്ച് തയ്ച്ചു നൽകിയതാണ് ഈ കോട്ട് എന്ന് റാൽഫ് വെളിപ്പെടുത്തി. ഇന്ന് തന്റെ സുഹൃത്തായ ഇന്ത്യൻ പ്രസിഡന്റ് രാംനാഥ് കോവിന്ദിനെ വരവേൽക്കാൻ താൻ ധരിക്കുന്നത് അതേ വസ്ത്രമാണെന്നും അദ്ദേഹം പറഞ്ഞു. താനും മോദിയും നല്ലതു പോലെ തമാശ പറയുന്നവരും അത് ആസ്വദിക്കുന്നവരുമാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
Also Read: ലാലു പ്രസാദിനെതിരെ പുതിയ കേസെടുത്ത് സിബിഐ: ബന്ധപ്പെട്ട സ്ഥലങ്ങളിൽ റെയ്ഡ്
സെന്റ് വിൻസെന്റ് ആൻഡ് ഗ്രനേഡൈൻസ് എന്നത് ഒരു കരീബിയൻ ദ്വീപ് രാഷ്ട്രമാണ്. ഒരു ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യമാണ് ഇത്. മധ്യ അമേരിക്കയിൽ, മെക്സിക്കോയ്ക്ക് സമീപമായി സ്ഥിതി ചെയ്യുന്ന ഈ ദ്വീപ് രാഷ്ട്രത്തിൽ നാല് ദിവസത്തെ സന്ദർശനത്തിനായാണ് രാഷ്ട്രപതി എത്തിയത്.
തനിക്ക് നൽകിയ ആതിഥ്യത്തിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഹാർദ്ദവമായി നന്ദി പ്രകടിപ്പിച്ചു. ഇന്ത്യയും സെന്റ് വിൻസെന്റ് ആൻഡ് ഗ്രനേഡൈൻസുമായുള്ള വികസന പങ്കാളിത്തം പൂർണമായും ആഗോള സാഹോദര്യത്തിൽ അധിഷ്ഠിതമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. പുതിയ ഇന്ത്യയുടെ വികസനക്കുതിപ്പിൽ പങ്കാളിയാവാൻ അദ്ദേഹം അവിടുത്തെ ഭരണകൂടത്തെ ക്ഷണിക്കുകയും ചെയ്തു.
Post Your Comments