Latest NewsKeralaNews

‘പൂരപ്പറമ്പിൽ മുട്ടിയുരുമ്മി നടക്കുക, ജാക്കി വെയ്ക്കുക’ പൂരം ആസ്വദിച്ചിരുന്നതിനെക്കുറിച്ചു ബോബി ചെമ്മണ്ണൂർ, വിമർശനം

ഇത്തവണ ലൈംഗിക അതിക്രമം നടത്താതിരുന്നത് സ്ത്രീകള്‍ പ്രതികരിക്കുമെന്ന് കരുതിയല്ലേ

തൃശൂര്‍: പൂരപ്പറമ്പിൽ വേഷം മാറി നടന്ന ബോബി ചെമ്മണ്ണൂരിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. എന്നാൽ, ഇപ്പോൾ സോഷ്യൽ മീഡിയയിൽ കോളേജ് പഠനകാലത്ത് തൃശൂര്‍ പൂരം ആസ്വദിച്ചിരുന്നത് എങ്ങനെയെന്ന് വിവരിക്കുന്ന ബോബി ചെമ്മണ്ണൂരിന്റെ വീഡിയോ വിവാദത്തിൽ.

ബോബി ചെമ്മണ്ണൂര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരുന്ന വീഡിയോയിൽ സ്‌കൂളിലും കോളേജിലും പഠിക്കുന്ന സമയത്ത് പൂരപ്പറമ്പില്‍ മുട്ടിയുരുമ്മി നടക്കുമായിരുന്നെന്നും ജാക്കി വെയ്ക്കുമായിരുന്നെന്നും പറയുന്നുണ്ട്. ഇത്തവണ അത് ചെയ്തില്ലെന്നും ക്ഷാമമില്ലാത്തതുകൊണ്ടാണെന്നും വ്യവസായി പറഞ്ഞതാണ് വിവാദത്തിലായിരിക്കുന്നത്.

read also: താരന്‍ അകറ്റാനുള്ള ചില വഴികള്‍

ബോബി ചെമ്മണ്ണൂര്‍ വീഡിയോയിൽ പറയുന്നതിങ്ങനെ, ‘മൈ ഡിയര്‍ ഫ്രണ്ട്‌സ്, ഞാന്‍ സ്‌കൂളിലും കോളേജിലും പഠിക്കുന്ന കാലത്ത് രാവിലെ ആറ് മണിക്ക് വീട്ടില്‍ നിന്നിറങ്ങും. രാവിലത്തെ പൂരം, ഉച്ചപ്പൂരം..ഇതിനിടയ്ക്ക് പൂരപ്പറമ്പില്‍ തെണ്ടി നടന്ന് ഹല്‍വയും പൊരിയും ഉണ്ടംപൊരിയുമൊക്കെ വാങ്ങി തിന്നുക. അത് കഴിഞ്ഞ് പൂരം എക്‌സിബിഷന് കേറും. വായിനോക്കുക, മുട്ടിയുരുമ്മി നടക്കുക, ജാക്കി വെയ്ക്കുക, ഇപ്രാവശ്യം ജാക്കിയൊന്നും വെച്ചില്ലാട്ടാ. അത് ഡീസന്റാകാന്‍ വേണ്ടി പറഞ്ഞതല്ല. ഇപ്പോള്‍ ക്ഷാമമില്ലാത്തതുകൊണ്ടാണ്. അങ്ങനെ എക്‌സിബിഷന്‍ കഴിഞ്ഞാല്‍ ഒരു സിനിമയ്ക്ക് കേറും. സിനിമ കഴിഞ്ഞാല്‍ വെടിക്കെട്ട്. വെടിക്കെട്ട് കഴിഞ്ഞ് പുലര്‍ച്ചെ ആറ് മണിയോടെ നടന്ന് വീട്ടിലെത്തും. ഇത്രയുമാണ് എന്റെ തൃശൂര്‍ പൂരം.’

ബോബിയുടെ ഈ വാക്കുകളെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തി കഴിഞ്ഞു. ബോബി ചെമ്മണ്ണൂര്‍ ‘സത്യസന്ധവും ധീരവുമായ തുറന്നുപറച്ചില്‍’ നടത്തിയെന്ന തരത്തിലാണ് ചിലർ അഭിപ്രായപ്പെടുന്നത്. എന്നാൽ, മറ്റു ചിലർ താന്‍ ചെയ്ത ഒരു ലൈംഗിക അതിക്രമത്തേക്കുറിച്ച്‌ വീമ്പിളക്കിയെന്നും ഗുരുതരമായ ഒരു കുറ്റകൃത്യത്തെ നിസ്സാരവല്‍ക്കരിച്ചെന്നും ചൂണ്ടിക്കാട്ടി വ്യവസായിക്കെതിരെ വിമർശനം ഉയർത്തുന്നുണ്ട്. പൂരപ്പറമ്പില്‍ ഇത്തവണ ലൈംഗിക അതിക്രമം നടത്താതിരുന്നത് സ്ത്രീകള്‍ പ്രതികരിക്കുമെന്ന് കരുതിയല്ലേയെന്ന് സിന്‍സി അനില്‍ വിമർശിച്ചു. പഴയകാലത്തെ പെണ്ണുങ്ങളും പ്രതികരിക്കാറുണ്ടെന്നും തനിക്ക് അനുഭവമുണ്ടെന്നുമായിരുന്നു ഇതിനു ബോബി ചെമ്മണ്ണൂരിന്റെ മറുപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button