കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടനും സംവിധായകനും തിരക്കഥാകൃത്തുമായ ജോയ് മാത്യു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് താരം യു.ഡി.എഫിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. രാഷ്ട്രീയ കൊലപാതകത്തിനിരയായ ടി. പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമയെയും, കോണ്‍ഗ്രസ് നേതാവ് പി.ടി തോമസിന്റെ ഭാര്യയും തൃക്കാക്കരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉമ തോമസിനെയും ഉദ്ധരിച്ചായിരുന്നു ജോയ് മാത്യുവിന്റെ കുറിപ്പ്.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
രക്തസാക്ഷികളുടെ ഭാര്യമാർ
ഒരാൾ വിശ്വസിച്ച പാർട്ടിയുടെ വെട്ടുകളേറ്റ് വീണ യോദ്ധാവിന്റെ ഭാര്യ. മറ്റൊരാൾ പടക്കളത്തിൽ സ്വയം എരിഞ്ഞടങ്ങിയ പോരാളിയുടെ ഭാര്യ. ആദ്യം പറഞ്ഞയാൾ യു.ഡി.എഫിനൊപ്പം മൽസരിച്ചു ജയിച്ചു
തലയുയർത്തിപിടിച്ച് നിയമസഭയിൽ എത്തിയ ഒരേയൊരു സ്ത്രീ -രമ ഇനിയുള്ളത് മത്സര രംഗത്തുള്ള ഉമ രമയ്ക്ക് കരുത്തേകാൻ ഉമകൂടി വേണം എന്ന് ഏത് മലയാളിയാണ് ആഗ്രഹിക്കാത്തത് !
Post Your Comments