Latest NewsNewsIndia

തീവ്രവാദ ഫണ്ടിങ്ങ് : യാസിൻ മാലിക് കുറ്റക്കാരനെന്ന് എൻഐഎ കോടതി

ന്യൂഡൽഹി: തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഫണ്ടിങ്ങ് നടത്തിയ കേസിൽ കശ്മീരി വിഘടനവാദി നേതാവ് യാസിൻ മാലിക് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ഡൽഹിയിലെ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ പ്രത്യേക കോടതിയാണ് യാസിൻ മാലിക് കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

തെളിവുകളുടെ അടിസ്ഥാനത്തിൽ ഈ മാസം 25ന് ഇയാൾക്കുള്ള ശിക്ഷ വിധിക്കും. ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് അടക്കം ഒട്ടനവധി ഭീകരവാദ സംഘടനകളുടെ പ്രവർത്തനങ്ങൾക്കായി യാസിൻ മാലിക് ഫണ്ടിങ്ങ് നടത്തിയിട്ടുണ്ട്. ഇയാളിൽ നിന്നും സത്യവാങ്മൂലം എഴുതി വാങ്ങാനും, സാമ്പത്തിക ചുറ്റുപാടുകൾ പരിശോധിച്ച് പിഴ ചുമത്താൻ വേണ്ട വിവരങ്ങൾ ലഭ്യമാക്കാനും സ്പെഷ്യൽ ജഡ്ജ് പ്രവീൺ സിംഗ് എൻഐഎ ഉദ്യോഗസ്ഥരോട് ഉത്തരവിട്ടു.

രാജ്യസുരക്ഷാ നിയമം അടക്കം ഒട്ടനവധി വകുപ്പുകൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. തീവ്രവാദ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്നതിനാൽ ഇയാളുടെ പേരിൽ നിരവധി കേസുകളുണ്ട്. കശ്മീർ താഴ്‌വരയിലെ സകല കുഴപ്പങ്ങളുടെയും ചുക്കാൻ പിടിച്ചത് യാസിൻ മാലിക് ആണെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button