ഡല്‍ഹി: ഡല്‍ഹിയിൽ പതിമൂന്നുകാരിയെ കൂട്ടബലാത്സംഗം ചെയ്തു. പതിമൂന്ന് ദിവസങ്ങൾക്ക് മുൻപ് കാണാതായ പതിമൂന്നുകാരിയെ ഡല്‍ഹി സാകേത് മെട്രോ സ്റ്റേഷന് സമീപത്തുനിന്നാണ് കണ്ടെത്തിയത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം, മെട്രോ സ്റ്റേഷന് സമീപം ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളയുകയായിരുന്നെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു.
കേസിൽ പ്രതികളായ മൂന്നുപേരെ അറസ്റ്റ് ചെയ്തതായും പ്രായപൂര്‍ത്തിയാകാത്ത ഒരാളെ കസ്റ്റഡിയിലെടുത്തതായും പോലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് മോഹിത് (20), ആകാശ് (19), ഷാരൂഖ് (20) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. നാല് പേര്‍ക്കുമെതിരെ പോക്സോ, കടത്തിക്കൊണ്ടുപോകല്‍, കൂട്ടബലാത്സംഗം, ക്രിമിനല്‍ ഗൂഢാലോചന, തടഞ്ഞുവെയ്ക്കല്‍ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഏപ്രില്‍ 24ന് വൈകുന്നേരം വീട്ടില്‍നിന്ന് പുറത്തുപോയ പെണ്‍കുട്ടി മടങ്ങിവരാത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസിൽ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന്, പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇതിനിടെയാണ്, കഴിഞ്ഞ ദിവസം പെൺകുട്ടിയെ മെട്രോ സ്റ്റേഷന് സമീപത്തുനിന്ന് കണ്ടെത്തിയത്.
Post Your Comments