KeralaLatest NewsNews

നാലു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ സമ്പൂർണ ശുചിത നാടാക്കി മാറ്റണം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ഫണ്ട് ഉപയോഗിച്ച് ആദ്യഘട്ടമായി 9 ജില്ലകളിൽ 32 കേന്ദ്രങ്ങൾ നിർമ്മിക്കാനാണ് സർക്കാർ തീരുമാനിച്ചിരുന്നത്

തിരുവനന്തപുരം: വരുന്ന നാലു വർഷത്തിനുള്ളിൽ കേരളത്തെ സമ്പൂർണ ശുചിത്വ നാടാക്കി മാറ്റണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. സർക്കാർ ഓഫീസ് സമുച്ചയങ്ങൾ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നിർമ്മിച്ച മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റികളുടെ സംസ്ഥാനതല ഉദ്ഘാടനം വികാസ് ഭവനിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: കൂ​ളി​മാ​ട് പാലം തകർന്ന സംഭവം: നിർമ്മാണ വസ്തുക്കളുടെ ഗുണനിലവാരക്കുറവല്ല, കാരണം വ്യക്തമാക്കി കിഫ്ബി

റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ഫണ്ട് ഉപയോഗിച്ച് ആദ്യഘട്ടമായി 9 ജില്ലകളിൽ 32 കേന്ദ്രങ്ങൾ നിർമ്മിക്കാനാണ് സർക്കാർ തീരുമാനിച്ചിരുന്നത്. ഇതിൽ നിർമ്മാണം പൂർത്തീകരിച്ച 15 കേന്ദ്രങ്ങളാണ് സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി നാടിന് സമർപ്പിച്ചത്.

ഓഫീസുകളിലെ അജൈവമാലിന്യങ്ങൾ കളക്ഷൻ സെന്ററുകളിൽ ഹരിത കർമ്മ സേനയുടെ സഹായത്തോടെ ശേഖരിച്ചു തരംതിരിക്കും. തരംതിരിച്ച മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനിക്ക് കൈമാറും. 500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കളക്ഷൻ ഫെസിലിറ്റി കെട്ടിടത്തിന് 10 ലക്ഷം രൂപയാണ് നിർമ്മാണ ചെലവ്.

തിരുവനന്തപുരം ജില്ലയിൽ വികാസ് ഭവൻ, സ്വരാജ്ഭവൻ, പബ്ലിക് ഓഫീസ്, ഫോറസ്റ്റ് ഓഫീസ്, പിറ്റിപി നഗർ എന്നിവിടങ്ങളിലും കൊല്ലം ജില്ലയിൽ ഫോറസ്റ്റ് ഓഫീസ്, വിക്ടോറിയ ഹോസ്പിറ്റൽ, പുനലൂർ താലൂക്ക് ഓഫീസ്, ഡിസ്ട്രിക്ട് പൊലീസ് ചീഫ് റൂറൽ ഓഫീസ് കൊട്ടാരക്കര, സിറ്റി പൊലീസ് കമ്മിഷണർ ഓഫീസ് കൊല്ലം, പത്തനംതിട്ടയിൽ സിവിൽ സ്റ്റേഷൻ, മിനി സിവിൽ സ്റ്റേഷൻ, തൃശൂർ ജില്ലയിൽ ഫോറസ്റ്റ് ഓഫീസ്, കോഴിക്കോട് ജില്ലയിൽ മെഡിക്കൽ കോളജ് ആശുപത്രി, സിവിൽ സ്റ്റേഷൻ, കണ്ണൂർ ജില്ലയിൽ ഫോറസ്റ്റ് ഓഫീസ് എന്നിവിടങ്ങളിലാണ് ആദ്യഘട്ടം കളക്ഷൻ ഫെസിലിറ്റി നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളത്.

നവകേരളം കർമ്മപദ്ധതി കോർഡിനേറ്റർ ടി.എൻ. സീമ, തിരുവനന്തപുരം വാർഡ് കൗൺസിലർ പാളയം രാജൻ, ക്ലീൻ കേരള കമ്പനി മാനേജിങ് ഡയറക്ടർ ജി.കെ. സുരേഷ് കുമാർ, അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ ടി.കെ. ഷിബുജാൻ, സംഘടനാ ഭാരവാഹികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Read Also: സൈലന്റ് വാലി വനത്തിനുള്ളില്‍ കാണാതായ വാച്ചര്‍ രാജനെ കണ്ടെത്തുന്നതിന് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി കുടുംബം

shortlink

Related Articles

Post Your Comments

Related Articles


Back to top button