ഡൽഹി: ബ്രഹ്മപുത്ര നദിയുടെ അടിയിലൂടെ സുപ്രധാനമായ തുരങ്കപാത നിർമ്മിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. അരുണാചല്‍ പ്രദേശിനേയും ആസാമിനേയും ബന്ധിപ്പിച്ചുകൊണ്ടാണ് റോഡും റെയില്‍ പാതയും ഉള്‍പ്പെടുന്ന പ്രത്യേക തുരങ്കം നിർമ്മിക്കുന്നത്. ബോർഡര്‍ റോഡ് ഓര്‍ഗനൈനേഷനുമായി ചേര്‍ന്ന് ആസൂത്രണം ചെയ്‌തിരിക്കുന്ന പദ്ധതിക്ക് 7000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
വെള്ളത്തിനടിയിലൂടെയുള്ള രാജ്യത്തെ ആദ്യ തുരങ്കപാത പദ്ധതിയിൽ റോഡ് ഗതാഗതം, റെയിൽവേ, അടിയന്തര ആവശ്യങ്ങൾക്ക് എന്നിങ്ങനെ മൂന്ന് തുരങ്കങ്ങളാണ് നിർമ്മിക്കുന്നത്. ഈ മൂന്ന് തുരങ്കങ്ങളും ഒരു ക്രോസ് പാസേജ് ഉപയോഗിച്ച് പരസ്പരം ബന്ധിപ്പിക്കും. നദിയുടെ അടിത്തട്ടില്‍ നിന്ന് 20 മുതല്‍ 30 മീറ്റര്‍ വരെ ആഴത്തിൽ നിർമ്മിക്കുന്ന തുരങ്കത്തിന് 9.8 കിലോമീറ്റർ നീളമുണ്ടായിരിക്കും.
തന്ത്രപ്രധാനമായ സൈനിക ആവശ്യങ്ങൾക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് തുരങ്കങ്ങൾ നിർമ്മിക്കുന്നത്. തുരങ്കത്തിന്റെ പണി പൂർത്തിയാകുന്നതോടെ രാജ്യാതിർത്തിയിലേക്ക് വളരെ വേഗത്തിൽ സൈനിക നീക്കം നടത്തുന്നതിനും, ആയുധങ്ങളും അവശ്യസാധനങ്ങളും എത്തിക്കുന്നതിനും സാധിക്കും.
Post Your Comments