ടെന്നസി: നഗരത്തിലെ ഒരു കെഎഫ്‌സി ജീവനക്കാരന്റെ അവസരോചിത ഇടപെടൽ മൂലം ഒരു സ്ത്രീയെ തട്ടിക്കൊണ്ടുപോയ ക്രിമിനലിനെ പിടികൂടുന്നതിന് നിയമപാലകരെ സഹായിച്ച വാർത്ത വൈറലായിരുന്നു. ഇദ്ദേഹത്തിന് പോലീസിന്റെ ബഹുമതി ലഭിച്ചതായും റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ തിങ്കളാഴ്ച അമേരിക്കയിലെ ടെന്നസി സംസ്ഥാനത്തെ മെംഫിസിലെ ഹിക്കോറി ഹില്ലിലുള്ള കെഎഫ്സി റെസ്റ്റോറന്‍റിലാണ് സംഭവമുണ്ടായത്.
വൈകുന്നേരം ഡീഗൊ ഗ്ലേയ് എന്ന യുവാവിനൊപ്പം ഭക്ഷണം കഴിക്കാനെത്തിയ യുവതിയാണ് തന്‍റെ ജീവന്‍ അപകടത്തിലാണെന്ന കുറിപ്പ് ജീവനക്കാരന് രഹസ്യമായി കൈമാറിയത്. മുന്‍ കാമുകനായ ഡീഗോ ഗ്ലേ എന്ന 23 കാരനാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഇയാളുടെ കയ്യിൽ തോക്കും ഉണ്ടായിരുന്നു. പെൺകുട്ടി സഹായത്തിനായി ഒരു കുറിപ്പ് രഹസ്യമായി എഴുതി, അത് കെഎഫ്‌സിയിലെ ജീവനക്കാരന് പ്ളേറ്റിൽ ഉപേക്ഷിക്കുകയായിരുന്നു. അവര്‍ പോയതിനുശേഷം ഈ എഴുത്ത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാരന്‍, വിവരം ഉടന്‍തന്നെ പോലീസിനെ അറിയിക്കുകയായിരുന്നു.
കെഎഫ്സി ജീവനക്കാരന്‍ കൊടുത്ത അടയാള വിവരങ്ങളെ അടിസ്ഥാനമാക്കി തെരച്ചില്‍ നടത്തിയ പോലീസ്, ഡീഗോ ഗ്ലേയെ കീഴടക്കുകയും യുവതിയെ രക്ഷിക്കുകയുമായിരുന്നു. ഇതുവരെയും പേര് വെളിപ്പെടുത്താത്ത ജീവനക്കാരന്‍റെ സമയോചിത ഇടപെടലിനെ പ്രകീര്‍ത്തിച്ച് നിരവധിപേരാണ് മുന്നോട്ട് വന്നിരിക്കുന്നത്. ഇദ്ദേഹത്തിന് അധികൃതർ ബഹുമതി നൽകിയതായും റിപ്പോർട്ട് ഉണ്ട്.
Post Your Comments