ഭക്ഷണത്തിന് രുചിയും സുഗന്ധവും കൂട്ടാൻ സുഗന്ധ വ്യഞ്ജനങ്ങൾ ചേർക്കും. ഗ്രാമ്പൂ, കറുവപ്പട്ട, ഏലക്ക തുടങ്ങിയവയ്‌ക്കൊപ്പം തന്നെ ഉപയോഗിക്കുന്ന ഒന്നാണ് തക്കോലവും. കാണാൻ ഒരു നക്ഷത്രപ്പൂവ് പോലെ സുന്ദരമായ തക്കോലത്തിന് നിരവധി ആരോഗ്യ ഗുണങ്ങളുമുണ്ട്.
തക്കോലത്തിൽ പോളി ഫിനോളുകളും ഫ്ലവനോയിഡുകളും ധാരാളം ഉണ്ട്. ബയോ ആക്ടീവ് സംയുക്തങ്ങളായ ക്യുവർ സെറ്റിൻ, ഗാലിക് ആസിഡ്, ലിനാലൂൾ, അനെഥോൾ തുടങ്ങിയവ ഈ കുഞ്ഞു പോഷക കലവറയിൽ ഉണ്ട്. ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ധാരാളമുള്ള തക്കോലം, കാൻസർ പോലുള്ള ഇൻഫ്ലമേറ്ററി രോഗങ്ങൾ തടയും.
ഭക്ഷണത്തിൽ തക്കോലം ഉൾപ്പെടുത്തുന്നത് ശരീരത്തിൽ നിന്ന് ഹാനികരമായ ബാക്ടീരിയകളെയും വൈറസിനെയും തുരത്താൻ സഹായിക്കും. വൈറ്റമിൻ എ, സി എന്നിവ തക്കോലത്തിൽ ധാരാളം ഉണ്ട്. ഇവയ്ക്ക് രണ്ടിനും ആന്റി ഏജിങ് ഗുണങ്ങൾ ഉണ്ട്. കോശങ്ങളുടെ ആരോഗ്യം, ചർമത്തിന്റെയും കണ്ണുകളുടെയും ആരോഗ്യം എന്നിവ മെച്ചപ്പെടുത്താനും തക്കോലം സഹായിക്കും.
തക്കോലം ഇട്ടു തിളപ്പിച്ച വെള്ളം ഗ്യാസ് ട്രബിൾ, ദഹനക്കേട് എന്നിവ അകറ്റും. ഓക്കാനം, വയറുവേദന തുടങ്ങിയ പ്രശ്നങ്ങൾക്കും ഇവ പരിഹാരമേകും.
Post Your Comments