KeralaLatest NewsNews

മിഞ്ചി അ‌ണിയുന്നതിന് പിന്നിലെ രഹസ്യം

പൊതുവേ കല്ല്യാണം കഴിഞ്ഞ ഒട്ടുമിക്ക സ്ത്രീകളും അണിയുന്ന ഒന്നാണ് മിഞ്ചി. എന്നാല്‍, എന്തിനാണ് മിഞ്ചി ധരിക്കുന്നതെന്ന് പലര്‍ക്കും അറിയില്ല. എല്ലാവരും വെറും ഭംഗിക്കുവേണ്ടി മാത്രമാണ് മിഞ്ചി അണിയുന്നത്. പ​ക്ഷെ, മിഞ്ചിക്ക് ആരോഗ്യവുമായും ബന്ധമുണ്ട്. സ്ത്രീകളില്‍ ആരോഗ്യവും പ്രതിരോധ ശേഷിയും വര്‍ദ്ധിപ്പിക്കുന്ന ഒരു വസ്തുവാണ് വെള്ളിയില്‍ തീര്‍ത്ത മിഞ്ചി. മിഞ്ചി കാലിലെ രണ്ടാമത്തെ വിരലില്‍ അണിയുന്നതിലൂടെ, രക്തസമ്മര്‍ദ്ദം നിയന്ത്രിക്കപ്പെടുകയും ഇത്, കൃത്യമായ അളവില്‍ രക്തം ഗര്‍ഭാശയത്തിലെത്താന്‍ സഹായിക്കുകയും ചെയ്യും.

ഗര്‍ഭാശയവും കാല്‍ വിരലില്‍ അണിയുന്ന മിഞ്ചിയും തമ്മില്‍ വളരെ ശക്തവും, ഗുണകരവുമായ ഒരു ബന്ധം ഉണ്ടെന്നാണ് ശാസ്ത്രം. രണ്ടു കാലിലേയും വിരലുകളില്‍ വെള്ളിയില്‍ തീര്‍ത്ത മിഞ്ചി അണിയുന്നത് മാസമുറ കൃത്യമാകാന്‍ സഹായിക്കും എന്നും വിശ്വസിക്കുന്നവരുണ്ട്. ഊര്‍ജ്ജത്തെ എളുപ്പത്തില്‍ കടത്തിവടാന്‍ കഴിയുന്ന ലോഹം ആണ് വെള്ളി എന്നിരിക്കെ, വെള്ളി മിഞ്ചി കാലില്‍ അണിഞ്ഞു നടക്കുമ്പോല്‍ ഭൂമിയില്‍ നിന്നും ലഭ്യമാകുന്ന സ്ഥിരോര്‍ജ്ജത്തെ ഇത് വലിച്ചെടുത്ത് ശരീരത്തിന്റെ എല്ലാ ഭാഗത്തേയ്ക്കും എത്തിക്കുന്നു. ഇതുവഴി സ്ത്രീകള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലരായി കാണപ്പെടും.

മിഞ്ചി അണിയുന്നതിലൂടെ, സ്ത്രീകളിലെ അമിത പിരിമുറുക്കം കുറയുന്നുവെന്നും ആസ്ട്രോളജിസ്റ്റുകള്‍ വാദിക്കുന്നു. കാലിലെ മറ്റ് വിരലുകളെ അപേക്ഷിച്ച് രണ്ടാമത്തെ വിരലില്‍ നിന്നുള്ള ഒരു ഞരമ്പ് സ്ത്രീകളുടെ ഗര്‍ഭാശയവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്നും, ആ ഞരമ്പാണ് അതിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതെന്നുമാണ് പറയപ്പെടുന്നത്. ഇത് ശരീരത്തിലെ രക്തസമ്മര്‍ദ്ദത്തെ ക്രമപ്പെടുത്തി ഗര്‍ഭാശയ സംബന്ധമായ ആരോഗ്യം കാത്ത് സൂക്ഷിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button