വാരണാസി: ഗ്യാന്‍വാപി മസ്ജിദില്‍ ശിവലിംഗം കണ്ടെത്തിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ, അത് യാഥാര്‍ത്ഥ്യമല്ലെന്നും ആണെന്നും ഉള്ള വാദങ്ങളും തര്‍ക്കങ്ങളും മുറുകുകയാണ്. ഇതിനിടെ, കോടതി നിയോഗിച്ച മുന്‍ സര്‍വെ കമ്മീഷണര്‍ അജയ് മിശ്ര തന്റെ കണ്ടെത്തലുകള്‍ വാരണാസിയിലെ സിവില്‍ ജഡ്ജ് കോടതിയില്‍ റിപ്പോര്‍ട്ടായി സമര്‍പ്പിച്ചതിന്റെ വിശദാംശങ്ങളും പുറത്തുവന്നിരിക്കുകയാണ്.
മെയ് 6, 7 തിയതികളിലാണ് താന്‍ സര്‍വെ നടത്തിയതെന്നും, സര്‍വെയ്ക്കിടെ നൂറിലധികം പേരടങ്ങുന്ന ഒരു വിഭാഗം തങ്ങളുടെ ജോലി തടസ്സപ്പെടുത്താന്‍ തടിച്ചുകൂടിയെന്നും അജയ് മിശ്ര തന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മസ്ജിദിലെ, ബാരിക്കേഡിന് പുറത്ത് കേന്ദ്രഭാഗത്തിന്റെ വടക്കു-പടിഞ്ഞാറ് ദിശയിലായി ഹിന്ദു ദേവതകളുടെ ചിത്രം ആലേഖനം ചെയ്ത കൊത്തുപണികളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പണ്ടത്തെ ഹിന്ദു ക്ഷേത്രത്തിന്റെ അവശേഷിപ്പുകളായ വിഗ്രഹങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ പുരാതന ശിലാ ഘടനകള്‍, ഗ്യാന്‍വാപി മസ്ജിദില്‍ കാണാന്‍ കഴിയുമെന്ന് അജയ് മിശ്രയുടെ റിപ്പോര്‍ട്ടില്‍ ഉണ്ട്. പഴയ കെട്ടിടങ്ങള്‍ക്ക് സമീപം, ഇരുമ്പ് ദണ്ഡുകളും കോണ്‍ക്രീറ്റും ഉപയോഗിച്ചുള്ള ‘പുതിയ’ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടെന്നും മിശ്രയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
തെളിവുകള്‍ക്കായി ഇവയെല്ലാം വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. ശിലാഫലകങ്ങളില്‍ കാവി ചായം പൂശിയ പഴയ കൊത്തുപണികളും ഉണ്ട്. കൂടാതെ, ഹിന്ദു വിഗ്രഹങ്ങളും ചിഹ്നങ്ങളുമുള്ള ഒന്നിലധികം കൊത്തുപണികള്‍ ഗ്യാന്‍വാപി പരിസരത്ത് വീഡിയോ ഗ്രാഫ് ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ചുവന്ന ചായം പൂശിയ 4 വ്യത്യസ്ത വിഗ്രഹങ്ങള്‍ ഒരു ശിലാഫലകത്തില്‍ വ്യക്തമായി കാണുന്നുവെന്ന് റിപ്പോര്‍ട്ടില്‍ ഉണ്ട്. സ്ലാബില്‍ ഹൈന്ദവ ആചാരങ്ങളുടെ അടയാളങ്ങള്‍ ഉണ്ട്. ഇവയെല്ലാം വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. നിര്‍മ്മിതികളും സ്ലാബും കേന്ദ്ര ഘടനയ്ക്കുള്ളിലുള്ള ശ്രീഗര്‍ ഗൗരി ക്ഷേത്രത്തിന്റെ അവശേഷിപ്പുകളാണ്.
മസ്ജിദിന്റെ കിഴക്ക് വശങ്ങളിലും പടിഞ്ഞാറ് ഭാഗത്തും കല്ലില്‍ കൊത്തുപണികള്‍ ചെയ്തതിന് സമാനമാണെന്ന് മിശ്രയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
Post Your Comments