മഥുര: ഷാഹി ഈദ്ഗാഹ് മസ്ജിദ് നിർമ്മിച്ചിരിക്കുന്നത് കൃഷ്ണ ജന്മഭൂമിയിലാണെന്നും ആയതിനാൽ, മസ്ജിദ് പൊളിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. ഉത്തർപ്രദേശിലെ സിവിൽ കോടതിയാണ് ഹർജി ഫയലിൽ സ്വീകരിച്ചത്. കൃഷ്ണ ജന്മഭൂമി ഭൂമിക്ക് മുകളിലാണ് ഷാഹി ഈദ്ഗാഹ് മസ്ജിദ് പണിതത് എന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. ഇക്കാരണം ചൂണ്ടിക്കാണിച്ചുകൊണ്ട് സമർപ്പിച്ച ഹർജി നേരത്തെ മഥുര സിവിൽ കോടതി തള്ളിയിരുന്നു.
ഈ കേസ് തള്ളിയ സിവിൽ കോടതിയുടെ മുൻ ഉത്തരവ് പുനഃപരിശോധിക്കണമെന്നും ഇപ്പോൾ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. മെറിറ്റിന്റെ അടിസ്ഥാനത്തിൽ വാദം കേൾക്കുന്നതിനായി കേസ് വീണ്ടും സിവിൽ കോടതിയിലേക്ക് അയച്ചിട്ടുണ്ട്. നിലവിൽ ഹിന്ദു സേന മാത്രമാണ് ഹർജി സമർപ്പിച്ചിട്ടുള്ളത്.
Post Your Comments