ഡൽഹി: റഷ്യ-ഉക്രൈൻ സംഘര്‍ഷം ലോകരാജ്യങ്ങളുടെ സാമ്പത്തികനിലയെ സാരമായി ബാധിച്ചു തുടങ്ങിയതായി യുഎന്‍ റിപ്പോര്‍ട്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ആഗോള തലത്തിൽ ആഭ്യന്തര ഉല്‍പ്പാദനത്തെ ബാധിക്കുമ്പോഴും, ഇന്ത്യ ഇപ്പോഴും അതിവേഗം വളരുന്ന പ്രധാന സമ്പദ് വ്യവസ്ഥയാണെന്നും യുഎന്‍ റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു.
എന്നാൽ, രാജ്യത്തെ ഉയര്‍ന്ന പണപ്പെരുപ്പ നിരക്കും, കോവിഡിനു ശേഷം തൊഴില്‍ മേഖലയിലെ അസന്തുലിതാവസ്ഥയും, വളര്‍ച്ചയില്‍ നേരിടുന്ന പ്രധാന വെല്ലുവിളികളാണെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
ഗ്യാൻവാപി മസ്ജിദിൽ നിന്നും ത്രിശൂലവും ഢമരുവും ശേഷ നാഗത്തിന്റെ പത്തിയും കണ്ടെത്തിയതായി സർവേയർമാർ
ഇന്ത്യന്‍ സാമ്പത്തിക രംഗം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മന്ദഗതിയിലാണെങ്കിലും 2022ല്‍ 6.4 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും അതേസമയം, 2022ല്‍ ആഗോള സമ്പദ് വ്യവസ്ഥ 3.1 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും യുഎന്‍ റിപ്പോര്‍ട്ടിൽ പറയുന്നു. യുഎന്‍ സാമ്പത്തിക സാമൂഹിക കാര്യ വകുപ്പ് ബുധനാഴ്ച പുറത്തിറക്കിയ വേള്‍ഡ് എക്കണോമിക് സിറ്റുവേഷന് ആന്‍ഡ് പ്രോസ്പെക്ട്സ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.
കോവിഡില്‍ നിന്ന് മോചനം നേടാനുള്ള സാമ്പത്തിക ശ്രമങ്ങളെ ഉക്രൈനിലെ യുദ്ധം പിന്നോട്ടടിച്ചതായും ആഗോളതലത്തില്‍ ഇന്ധനവില കൂടിയത് പണപ്പെരുപ്പ സമ്മര്‍ദ്ദം രൂക്ഷമാക്കുന്നതായും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ‘വികസ്വര മേഖലയിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായ ഇന്ത്യ 2022ല്‍ 6.4 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, 2021ലെ വളര്‍ച്ച 8.8 ശതമാനത്തിന് താഴെയാണ്, 2023 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ച 6 ശതമാനമാകുമെന്നാണ് നിഗമനം’ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Post Your Comments